Quantcast

ജിഎസ്‌ടിയില്‍ നിലപാട്‌ തിരുത്തി തോമസ്‌ ഐസക്‌

MediaOne Logo

Subin

  • Published:

    28 May 2018 10:35 PM GMT

ജിഎസ്‌ടിയില്‍ നിലപാട്‌ തിരുത്തി തോമസ്‌ ഐസക്‌
X

ജിഎസ്‌ടിയില്‍ നിലപാട്‌ തിരുത്തി തോമസ്‌ ഐസക്‌

ജിഎസ്‌ടിയുടെ ഗുണഫലമുണ്ടായത്‌ കുത്തകകള്‍ക്ക്‌ മാത്രമാണ്‌. ജിഎസ്‌ടി നിലവില്‍ വന്നിട്ടും അവശ്യസാധനങ്ങള്‍ക്ക്‌ വിലകുറഞ്ഞില്ലെന്നും തോമസ്‌ ഐസക്‌.

ജിഎസ്ടിയില്‍ നിലപാട് തിരുത്തി ധനമന്ത്രി തോമസ് ഐസക്. മറ്റ് നികുതികളെപ്പോലെ ജി എസ് ടിയും ജനവിരുദ്ധമെന്ന് തോമസ് ഐസക് പറഞ്ഞു. കുത്തകകള്‍ക്കാണ് ജിഎസ്ടിയുടെ ഗുണഫലമുണ്ടായതെന്നും അവശ്യസാധനങ്ങള്‍ക്ക് വില കുറഞ്ഞില്ലെന്നും ഐസക് വിമര്‍ശിച്ചു.

ഇടതുപക്ഷമടക്കം എതിര്‍ത്തപ്പോഴും ജിഎസ്ടിയെ പൂര്‍ണമായി പിന്തുണക്കുന്നതായിരുന്നു ധനമന്ത്രി തോമസ് ഐസകിന്‍റെ നിലപാട്. വേണ്ടത്ര മുന്‍കരുതല്‍ ഇല്ലാതെ നടപ്പാക്കിയെന്ന് മാത്രമായിരുന്നു വിമര്‍ശം. എന്നാല്‍ നിയമസഭയില്‍ സംഘടിപ്പിച്ച സെമിനാറില്‍ ധനമന്ത്രി നിലപാട് മാറ്റി.

ജി എസ് ടി ചെറുകിട മേഖലയെ തകര്‍ത്തു. കയറ്റുമതിക്ക് തിരിച്ചടിയേല്‍പിച്ചു. ആഢംബര വസ്തുക്കള്‍ക്ക് മാത്രമാണ് നികുതി കുറഞ്ഞത് ഇടതു സാമ്പത്തിക ചിന്തക്ക് വിരുദ്ധമായി ധനക്കമ്മി കുറക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നത് നിയോലിബറല്‍ നയങ്ങളെ പിന്‍പറ്റുന്നത് കൊണ്ടല്ലെന്നും ഐസക് വിശദീകരിച്ചു.

ജിഎസ്ടി വരുമാനം 20 ശതമാനം വെച്ചെങ്കിലും വര്‍ധിച്ചില്ലെങ്കില്‍ സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി അപകടത്തിലാകുമെന്നും ധനമന്ത്രി പറഞ്ഞു.

TAGS :

Next Story