Quantcast

കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധിക്ക് കാരണം കേന്ദ്രവും ബാങ്കുകളുമാണെന്ന് മേഴ്സിക്കുട്ടിയമ്മ

MediaOne Logo

Sithara

  • Published:

    28 May 2018 9:47 PM GMT

കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധിക്ക് കാരണം കേന്ദ്രവും ബാങ്കുകളുമാണെന്ന് മേഴ്സിക്കുട്ടിയമ്മ
X

കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധിക്ക് കാരണം കേന്ദ്രവും ബാങ്കുകളുമാണെന്ന് മേഴ്സിക്കുട്ടിയമ്മ

തോട്ടണ്ടിക്ക് ഇറക്കുമതി തീരുവ കൊണ്ട് വന്നതോടെയാണ് വ്യവസായം തകർന്നത്.

കശുവണ്ടി വ്യവസായത്തിൽ പ്രതിസന്ധി ഉണ്ടാക്കിയത് കേന്ദ്ര സർക്കാരും ബാങ്കുകളുമാണെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. തോട്ടണ്ടിക്ക് ഇറക്കുമതി തീരുവ കൊണ്ട് വന്നതോടെയാണ് വ്യവസായം തകർന്നത്. സ്വകാര്യ മുതലാളിമാർക്ക് തൊട്ടണ്ടിക്ക് സബ്സിഡി നൽകുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

സംസ്ഥാനത്ത് കശുവണ്ടി ഫാക്ടറികൾ കൂട്ടത്തോടെ അടച്ച് പൂട്ടിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. വ്യവസായത്തെ തകർത്തത് കേന്ദ്ര സർക്കാരിന്‍റെ നിലപാടുകളാണെന്ന് മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. തോട്ടണ്ടിയുടെ ഇറക്കുമതി ചുങ്കം 10.5 ശതമാനമായിട്ടാണ് കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചത്. ഇതൊടെയാണ് ഫാക്ടികൾ പൂട്ടി പോയതെന്നും മന്ത്രി പറഞ്ഞു.

ബാങ്കുകൾ മനുഷ്യത്യപരമായ നിലപാട് കശുവണ്ടി ഫാക്ടറി ഉടമകളോട് സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സർക്കാരുമായി നടത്തിയ ചർച്ചയിൽ ജപ്തി നടപടികൾ നിർത്തിവെക്കാമെന്ന് പറഞ്ഞ ബാങ്കുകൾ ഒരാഴ്ച കൊണ്ട് നിലപാട് മാറ്റിയെന്നും മന്ത്രി പറഞ്ഞു. തോട്ടണ്ടി വാങ്ങാൻ സ്വകാര്യ മുതലാളിമാർക്ക് സബ്സിഡി ഏർപ്പെടുതുന്നത് സർക്കാർ പരിഗണിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. അതേസമയം ബാങ്കുകളുടെ ജപ്തി നടപടിക്കെതിരെ സമരത്തിനൊരുങ്ങുകയാണ് ചെറുകിട കശുവണ്ടി മുതലാളിമാരുടെ സംഘടന.

TAGS :

Next Story