Quantcast

കാനം രാജേന്ദ്രന് രൂക്ഷ വിമര്‍ശവുമായി കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ

MediaOne Logo

Muhsina

  • Published:

    28 May 2018 10:12 AM IST

കാനം രാജേന്ദ്രന് രൂക്ഷ വിമര്‍ശവുമായി കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ
X

കാനം രാജേന്ദ്രന് രൂക്ഷ വിമര്‍ശവുമായി കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ

കാനം കാനനവാസം വെടിയണമെന്നും, പഴയകാല സിപിഐ നേതാക്കളുടെ പാരമ്പര്യം കളഞ്ഞ് കുളിക്കരുതെന്നും

കാനം രാജേന്ദ്രന് രൂക്ഷ വിമര്‍ശവുമായി കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായയില്‍ ലേഖനം. കാനം കാനനവാസം വെടിയണമെന്നും, പഴയകാല സിപിഐ നേതാക്കളുടെ പാരമ്പര്യം കളഞ്ഞ് കുളിക്കരുതെന്നും വിമര്‍ശമുണ്ട്. ലേഖനം പ്രസീദ്ധീകരിച്ചത് കെ.എം.മാണിയുമായി കൂടിയാലോചിച്ച ശേഷമാണെന്ന് ജയരാജ് എംഎല്‍എ പ്രതികരിച്ചു.

ഇന്നലെ സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ കെഎം മാണിയെ വേദിയിലിരുത്തി കാനം രാജേന്ദ്രന്‍ വിമര്‍ശം ഉന്നയിച്ച സാഹചര്യത്തിലാണ് പ്രതിഛായയിലൂടെ ഇതിന് കേരള കോണ്‍ഗ്രസ് മറുപടി നല്‍കിയത്. ജയരാജ് എംഎല്‍എ എഴുതിയ ലേഖനത്തില്‍ കേരള കോണ്‍ഗ്രസിനെ അറിയാന്‍ കാനം കാനനവാസം വെടിഞ്ഞ് നാട്ടിന്‍ പുറത്തെ സാധാരണക്കാരെ അടുത്തറിയണമെന്നാണ് ആദ്യം പറയുന്നത്. ഒറ്റയ്ക്ക് ശക്തി തെളിയിക്കാന്‍ കഴിയാത്ത സിപിഐ, കേരളാ കോണ്‍ഗ്രസിനെതിരെ നടത്തിയ ആബുലന്‍സ് പ്രയോഗം യഥാര്‍ത്ഥ്യത്തിന് നിരക്കുന്നതാണോയെന്ന് പരിശോധിക്കണം. തുത്തുക്കുണുക്കി പക്ഷിയെ പോലെ കാനം ഗര്‍വ് നടിക്കെരുതെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

മുന്‍ ലക്കത്തിലേതുപോലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശവും പ്രതിച്ഛായയുടെ പുതിയ ലക്കത്തിലുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് വിരുദ്ധ ലേഖനങ്ങള്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പും ഉയരുന്നുണ്ട്.

TAGS :

Next Story