Quantcast

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്നു, സ്ഥാനാര്‍ത്ഥികള്‍ ആശങ്കയില്‍

MediaOne Logo

Subin

  • Published:

    28 May 2018 9:05 PM GMT

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്നു, സ്ഥാനാര്‍ത്ഥികള്‍ ആശങ്കയില്‍
X

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്നു, സ്ഥാനാര്‍ത്ഥികള്‍ ആശങ്കയില്‍

പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും വരുന്ന പണച്ചെലവും സഹിക്കാന്‍ കഴിയാത്ത ചൂടുമൊക്കെ തെരഞ്ഞെടുപ്പ് നീണ്ടുപോയാല്‍ വലിയ പ്രശ്‌നമാവും.

കര്‍ണാടക തെരഞ്ഞെടുപ്പിനൊപ്പം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരുന്നത് സ്ഥാനാര്‍ത്ഥികളെയും മുന്നണികളെയും അങ്കലാപ്പിലാക്കി. തെരഞ്ഞെടുപ്പ് ഇനിയും നീണ്ടു പോയാല്‍ പ്രവര്‍ത്തനത്തിലെ ആവേശം നിലനിര്‍ത്താന്‍ ബുദ്ധിമുട്ടാവുമെന്ന് മുന്നണികള്‍ കരുതുന്നു. പണച്ചെലവും വേനല്‍ച്ചൂടും പ്രവര്‍ത്തകരെയും സ്ഥാനാര്‍ത്ഥികളെയും എല്ലാം ബുദ്ധിമുട്ടിലാക്കുന്ന ഘടകങ്ങളാണ്.

ഏകദേശം ഒരേ സമയത്ത് നടക്കാറുള്ള തെരഞ്ഞെടുപ്പുകളെല്ലാം ഒരുമിച്ച് പ്രഖ്യാപിക്കലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ രീതി. അതു കൊണ്ടു തന്നെ കര്‍ണാടക തെരഞ്ഞെടുപ്പിനൊപ്പം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. കമ്മീഷന്‍ കര്‍ണാടക തെരഞ്ഞെടുപ്പ് മാത്രം പ്രഖ്യാപിച്ചത് എല്ലാ മുന്നണി നേതൃത്വങ്ങളെയും സ്ഥാനാര്‍ത്ഥികളെയും ആശങ്കയിലും നിരാശയിലുമാക്കിയിട്ടുണ്ട്. ഒരു വിധത്തില്‍ ചൂടുപിടിച്ചു വന്ന പ്രചാരണ രംഗം തണുത്തു പോവുമോയെന്ന ഭയമാണ് പ്രധാനം.

അതോടൊപ്പം ഇപ്പോഴത്തെ സംഘടനാ സംവിധാനങ്ങളും പ്രചാരണ സംവിധാനങ്ങളുമൊക്കെ എത്ര കാലം മുന്നോട്ട് കൊണ്ടു പോകേണ്ടി വരുമെന്ന അനിശ്ചിതത്വവുമുണ്ട്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും വരുന്ന പണച്ചെലവും സഹിക്കാന്‍ കഴിയാത്ത ചൂടുമൊക്കെ തെരഞ്ഞെടുപ്പ് നീണ്ടുപോയാല്‍ വലിയ പ്രശ്‌നമാവും.

TAGS :

Next Story