Quantcast

കാന്തപുരത്തിനെതിരെ ആഞ്ഞടിച്ച് പി.കെ.കെ ബാവ

MediaOne Logo

admin

  • Published:

    28 May 2018 9:51 PM GMT

കാന്തപുരത്തിനെതിരെ ആഞ്ഞടിച്ച് പി.കെ.കെ ബാവ
X

കാന്തപുരത്തിനെതിരെ ആഞ്ഞടിച്ച് പി.കെ.കെ ബാവ

കാന്തപുരം തോല്‍പ്പിക്കാന്‍ ആഹ്വാനം നല്‍കിയിട്ടും മണ്ണാര്‍ക്കാട്ട് വിജയിക്കാനായത് അഭിമാനകരമാണെന്നും എക്കാലത്തും ലീഗ് വിരുദ്ധ നിലപാടാണ്.

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെ മുസ്ലിം ലീഗ് രംഗത്ത്. കാന്തപുരം എക്കാലത്തും ലീഗ് വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ പി കെ കെ ബാവ. അണിയറയില്‍ എതിരെ പ്രവര്‍ത്തിച്ച ശേഷം വിജയിക്കുന്നവരുടെ കൂടെ കൂടുന്നതാണ് കാന്തപുരത്തിന്‍റെ തന്ത്രമെന്ന് ബാവ പറഞ്ഞു. കാന്തപുരം തോല്‍പ്പിക്കാന്‍ ആഹ്വാനം നല്‍കിയിട്ടും മണ്ണാര്‍ക്കാട്ട് വിജയിക്കാനായത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.മണ്ണാര്‍ക്കാട്ട് കാന്തപുരം സ്വീകരിച്ച നിലപാടിനെക്കുറിച്ച് ഇതാദ്യമായാണ് മുസ്ലിം ലീഗ് പ്രതികരിക്കുന്നത്.

TAGS :

Next Story