Quantcast

ജീവിത സായാഹ്നത്തില്‍ ഇവിടെ സംഗീതം സൌജന്യമാണ്

MediaOne Logo

admin

  • Published:

    28 May 2018 5:14 PM IST

സംഗീതത്തിലെ ആരോഹണവും അവരോഹണവും ജീവിത സായാഹ്നത്തില്‍ ഇവര്‍ക്ക് പുതിയ ലോകം തുറന്നിരിക്കുന്നു.

വാര്‍ധക്യം വിശ്രമ ജീവിതത്തിനുള്ളതാണെന്ന് കരുതുന്നുവര്‍ക്ക് കോഴിക്കോട്ടെ കലാശാലയിലേക്ക് വരാം. ശാസ്ത്രീയ സംഗീത പഠനത്തിലൂടെ ജീവിതത്തിന്റെ സായന്തനം ആസ്വദിക്കാനാഗ്രഹിക്കുന്നവര്‍ക്ക് അവസരമൊരുക്കുകയാണ് പുതിയറയിലെ കലാശാല സംഗീത പഠന കേന്ദ്രം. ഇവിടെ സംഗീത പഠനം സൌജന്യമാണ്. സപ്തസ്വരങ്ങളുടെ വഴിത്താരയിലേക്ക് പുതിയതായി എത്തിയതാണ് ഇവരെല്ലാം. സംഗീതത്തിലെ ആരോഹണവും അവരോഹണവും ജീവിത സായാഹ്നത്തില്‍ ഇവര്‍ക്ക് പുതിയ ലോകം തുറന്നിരിക്കുന്നു.

മുതിര്‍ന്ന പൌരന്‍മാര്‍ക്ക് സൌജന്യമാണ് ക്ലാസ്.സഹോദരങ്ങളായ ഷീബയും ഷീജയുമാണ് ഇതിനു പിന്നില്‍. സംഗീത അധ്യാപകന്‍ ഉദയകുമാറും ഇവരുടെ സഹായത്തിനുണ്ട്.

TAGS :

Next Story