Quantcast

കര്‍ക്കിടകം പിറന്നു, ഇനി രാമായണ ശീലുകളുടെ രാപ്പകലുകള്‍

MediaOne Logo

admin

  • Published:

    29 May 2018 5:25 AM IST

കര്‍ക്കിടകം പിറന്നു, ഇനി രാമായണ ശീലുകളുടെ രാപ്പകലുകള്‍
X

കര്‍ക്കിടകം പിറന്നു, ഇനി രാമായണ ശീലുകളുടെ രാപ്പകലുകള്‍

മലയാള വര്‍ഷത്തിന്റെ അവസാന മാസമാണ് കര്‍ക്കിടകം

ഇന്ന് കര്‍ക്കടകം ഒന്ന്. രാമായണ മാസാചരണത്തിന്റെ തുടക്കം കൂടിയാണ് കര്‍ക്കടക പിറവി. വിശ്വാസത്തിന്റയും ജീവിതചര്യയുടെയും കൂടിചേരലാണ് മലയാളിക്ക് ഈ മാസം.

മലയാള വര്‍ഷത്തിന്റെ അവസാന മാസമാണ് കര്‍ക്കിടകം . കൃഷിയെ ആശ്രയിച്ചു ജീവിച്ചിരുന്ന പഴമക്കാര്‍ നെല്‍പ്പാടങ്ങളില്‍ ജോലി ചെയ്തും വിതച്ചും കൊയ്തും കിട്ടുന്നത് കൊണ്ട് അരിഷ്ടിച്ചു ജീവിച്ചു പോന്ന മാസം .കഷ്ടപ്പാടുകള്‍ക്ക് അറുവരുത്താന്‍ അവര്‍ പ്രാര്‍ഥനകളില്‍ മുഴുകി.പഴമയുടെ ഓര്‍മ്മയില്‍ മലയാളികള്‍ ഇന്നും കര്‍കടകത്തെ രാമായണ മാസമായി ആചരിക്കുനനു. വിശ്വാസത്തിന്റെ പരിവേഷം നല്‍കി തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ രചിച്ച അധ്യാത്മ രാമായണം കിളിപ്പാട്ട് ഒരു മാസം വായിക്കുന്നു. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ഇന്ന് പ്രത്യേക പൂജകളുമായി രാമായണ മാസാചരണം തുടങ്ങും.

ബാലീനിഗ്രഹത്തിന്‌ ശേഷം സീതാന്വേഷണത്തിന്‌ അനുകൂല കാലാവസ്ഥ ഉണ്ടായതുവരെ ശ്രീരാമന്‍ ഗുഹയില്‍ തപസ്സുചെയ്ത കാലമാണ്‌ രാമായണമാസമായി ആചരിക്കുന്നതെന്ന മറ്റൊരു ഐതിഹ്യവും ഈ മാസവുമായി ബന്ധപ്പെട്ടിട്ടുണ്ട്. പഴമയിലെ കര്‍ക്കിടകത്തിലെ കഷ്ടകാലം ഇന്നില്ല.എങ്കിലും ഇനിയൊരുമാസം മലയാളികള്‍ വിശ്വാസത്തിന്റെയും ലളിത ജീവിതത്തിന്റെയും പാതയിലായിരിക്കും.

TAGS :

Next Story