Quantcast

ദേശീയപാതാ വികസനം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും: ജി സുധാകരന്‍

MediaOne Logo

Sithara

  • Published:

    28 May 2018 2:25 PM GMT

ദേശീയപാതാ വികസനം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും:  ജി സുധാകരന്‍
X

ദേശീയപാതാ വികസനം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും: ജി സുധാകരന്‍

ആവശ്യമായ സ്ഥലം മാത്രമേ ഏറ്റെടുക്കൂ. ഭൂമിക്ക് ന്യായവില ഉറപ്പാക്കുമെന്നും മന്ത്രി

സംസ്ഥാനത്ത് ദേശീയപാത വികസനം രണ്ട് വർഷത്തിനകം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിയമസഭയിൽ പറഞ്ഞു. ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായമായ വില കൃത്യസമയത്ത് നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെഎസ്ആർടിസിയിൽ ഈ വർഷം 1562 പേർക്ക് നിയമനം നൽകുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും സഭയെ അറിയിച്ചു.

ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിച്ച് മാത്രമേ മുന്നോട്ട് പോകൂവെന്ന് മന്ത്രി ജി സുധാകരൻ വ്യക്തമാക്കി. പദ്ധതിക്ക് ആവശ്യമായ സ്ഥലം മാത്രമേ ഏറ്റെടുക്കൂ. ഏറ്റെടുക്കുന്ന ഭൂമിയുടെ മാർക്കറ്റ് വിലയുടെ 2 മുതൽ 4 ഇരട്ടി വരെ നൽകാൻ ദേശീയപാതാ അതോറിറ്റി തയ്യാറാണ്. ഇത് കൃത്യ സമയത്ത് നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു

പ്ലാസ്റ്റിക് മാലിന്യ മിശ്രണം ഉപയോഗിച്ച് ഈ വർഷം 100 കിലോമീറ്റർ റോഡ് നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയിൽ ഈ വർഷം 1562 പേർക്ക് നിയമനങ്ങൾ നൽകുമെന്ന് മന്ത്രി എ കെ ശശീന്ദ്രനും സഭയെ അറിയിച്ചു. എൻ ഷംസുദീൻ എംഎൽഎയുടെ അടിയന്തര ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം.

സംസ്ഥാനത്ത് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം വർധിക്കുന്നതായി മുഖ്യമന്ത്രി രേഖാമൂലം സഭയെ അറിയിച്ചു. കഴിഞ്ഞ 5 വർഷത്തിനിടെ 6835 കേസുകൾ ഇത്തരത്തിൽ രജിസ്റ്റർ ചെയ്തു. 50 ശൈശവ വിവാഹവും ഈ കാലയളവിൽ ഉണ്ടായി. 253 കുട്ടികൾ കൊല്ലപ്പെട്ടതായും 6755 പേരെ കാണാതായതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

TAGS :

Next Story