ഐ എസിന്റെ പേരില്‍ പഴി കേള്‍ക്കേണ്ടി വരുന്നത് ഇസ്‍ലാമിനാണെന്ന് ഒ അബ്ദുറഹ്‍മാന്‍

ഐ എസിന്റെ പേരില്‍ പഴി കേള്‍ക്കേണ്ടി വരുന്നത് ഇസ്‍ലാമിനാണെന്ന് ഒ അബ്ദുറഹ്മാന്
ഇന്ത്യന്‍ ഫാസിസത്തെ എതിര്‍ക്കുന്നതിന് ഇടതുപക്ഷം സമാന്തരമായി ഇസ്ലാമിനെയും ഭീകരരായി ചിത്രീകരിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഐ.എസ് മൂലം ഏറ്റവും അധികം പീഡനം അനുഭവിക്കുന്നത് മുസ്ലിംകളാണെന്ന് മാധ്യമം- മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ.അബ്ദുറഹ്മാന്. ഇന്ത്യന്‍ ഫാസിസത്തെ എതിര്‍ക്കുന്നതിന് ഇടതുപക്ഷം സമാന്തരമായി ഇസ്ലാമിനെയും ഭീകരരായി ചിത്രീകരിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാകമ്മറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ ആയിരുന്നു അബ്ദുറഹ്‍മാന്‍റെ പ്രതികരണം.
ഒരുപറ്റം ഭ്രാന്തന്‍മാരുടെ സംഘമാണ് ഐ.എസ്.ഐ.എസ്. ഇതിന്റെ പേരില്‍ പഴികേള്‍ക്കേണ്ടിവരുന്നത് ഇസ്ലാമിനാണെന്ന് ഒ.അബ്ദുറഹ്മാന്‍ അഭിപ്രായപെട്ടു. സമാധനം സ്ഥാപിക്കാന്‍ വന്ന മതം ഭയത്തിന്റെ ചിഹ്നമാക്കുന്നത് വിചിത്രമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ആര്‍.എസ്.എസിനെപ്പം ഇസ്ലാമിനെയും ഭീകരമായി ചിത്രീകരിക്കുന്ന വിധത്തിലുളള ലേഖനമാണ് പ്രകാശ് കാരാട്ട് എഴുതിയത്.
യുവാക്കള്‍ തീവ്രചിന്തകളിലേക്ക് പോകാതിരിക്കാന്‍ മതപണ്ഡിതര്‍ ഇസ്ലാമിന്റെ യഥാര്‍ഥമുഖം ലോകത്തെ പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‍ലാമി അസിസ്റ്റന്‍റ് അമീര്‍ വി.ടി അബ്ദുളള കോയ തങ്ങള്‍, സോളിഡാരിറ്റി മുന്‍ സംസ്ഥാന കമ്മറ്റി അംഗം സലീം മമ്പാട് എന്നിവരും സംസാരിച്ചു. മത ഭീകരതക്കും ഇസ്ലാമോഫോബിയക്കുമെതിരെ എന്ന പൊതു സമ്മേളനം തിരൂര്‍ വാഗണ്‍ ട്രാജഡി ഹാളിലാണ് നടന്നത്
Adjust Story Font
16

