Quantcast

കാമ്പസുകളിലെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പി സദാശിവം

MediaOne Logo

Alwyn K Jose

  • Published:

    30 May 2018 12:03 AM IST

കാമ്പസുകളിലെ ലൈംഗികാതിക്രമം, ലഹരി ഉപയോഗം എന്നിവ സംബന്ധിച്ച് പരാതികളും നടപടികളും അതാത് സര്‍വകലാശാലകളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് ഗവര്‍ണര്‍ പി സദാശിവം പറഞ്ഞു.

കാമ്പസുകളിലെ ലൈംഗികാതിക്രമം, ലഹരി ഉപയോഗം എന്നിവ സംബന്ധിച്ച് പരാതികളും നടപടികളും അതാത് സര്‍വകലാശാലകളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് ഗവര്‍ണര്‍ പി സദാശിവം പറഞ്ഞു. തൊഴില്‍ ലഭ്യമാക്കുവാന്‍ പര്യാപ്തമായ തരത്തില്‍ സര്‍വകലാശാലകളുടെ കോഴ്‌സുകള്‍ പുനക്രമീകരിക്കാന്‍ വൈസ്ചാന്‍സിലര്‍മാരുടെ യോഗം തീരുമാനിച്ചതായും ഗവര്‍ണര്‍ അറിയിച്ചു. തൃശൂര്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലായിരുന്നു യോഗം.

പഠന നിലവാരമുയര്‍ത്തി വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന തരത്തില്‍ കോഴ്‌സുകള്‍ പുനക്രമീകരിക്കുവാന്‍ ഗവര്‍ണര്‍ പി സദാശിവത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വൈസ് ചാന്‍സലര്‍മാരുടെ യോഗം തീരുമാനിച്ചു. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും, കൃഷിമന്ത്രി വിഎസ് സുനില്‍കുമാറും യോഗത്തില്‍ പങ്കെടുത്തു. അക്കാദമിക്ക് നിലവാരം മെച്ചപെടുത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് മൂന്ന് മാസത്തിനുള്ളില്‍ ചാന്‍സലേഴ്സ് കൌണ്‍സില്‍ വീണ്ടും യോഗം ചേരും. കാമ്പസുകളിലെ ലൈംഗികാതിക്രമങ്ങളെ കുറിച്ചും ലഹരി ഉപയോഗത്തെ കുറച്ചുമുള്ള പരാതികളില്‍ കര്‍ശന നടപടിയെടുക്കണമെന്നും ഇക്കാര്യം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു. അടുത്ത അധ്യയന വര്‍ഷം മുതല്‍ എയ്ഡഡ് കോളജുകളില്‍ സെല്‍ഫ് ഫിനാന്‍സ് കോഴ്‌സുകള്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.

TAGS :

Next Story