Quantcast

കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണചന്തകള്‍ തുടങ്ങി

MediaOne Logo

Dr Roshni Swapna

  • Published:

    29 May 2018 1:05 PM GMT

കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണചന്തകള്‍ തുടങ്ങി
X

കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണചന്തകള്‍ തുടങ്ങി

2500 ഓണചന്തകളാണ് ആരംഭിച്ചത്

കണ്‍സ്യൂമര്‍ ഫെഡിന്‍റെ നേതൃത്വത്തിലുള്ള ഓണചന്തകള്‍ക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എ സി മൊയ്തീന്‍ കോഴിക്കോട് നിര്‍വഹിച്ചു.

സംസ്ഥാനത്തെ പ്രാഥമിക സഹകരണസംഘങ്ങളുടെ നേതൃത്വത്തിലാണ് ഓണചന്തകള്‍ നടക്കുന്നത്. 2500 ഓണചന്തകളാണ് ആരംഭിച്ചത്. സബ്സി‍‍ഡി നിരക്കില്‍ 13 ഇനങ്ങള്‍ ലഭിക്കും. ഒരു കാര്‍ഡില്‍ അഞ്ച് കിലോ അരി, ഒരു കിലോ പഞ്ചസാര, രണ്ട് കിലോ പച്ചരി, 500 ഗ്രാം ചെറുപയര്‍, വന്‍പയര്‍, തുവരപരിപ്പ്, കടല, ഉഴുന്ന്, ഉണക്കമുളക്, മല്ലി, വെളിച്ചെണ്ണ എന്നിവ ലഭിക്കും. 20 ശതമാനം മുതല്‍ 70 ശതമാനം വരെ വിലക്കുറവിലാണ് സാധനങ്ങള്‍ വില്‍ക്കുന്നതെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ പറഞ്ഞു.

ഓണചന്തകള്‍ക്ക് പുറമെ 19 മൊബൈല്‍ ത്രിവേണികളും ഓണക്കാലത്ത് പ്രവര്‍ത്തിക്കും. ഓണചന്തകളുടെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിച്ചു. എം കെ മുനീര്‍ എംഎല്‍എ അദ്ധ്യക്ഷനായിരുന്നു.

TAGS :

Next Story