Quantcast

ഡോ എസ് രാധാകൃഷ്ണന്‍; അധ്യാപകര്‍ സദാ പ്രകാശിക്കുന്ന വിളക്കാവണമെന്ന് ഓര്‍മിപ്പിച്ച ദീര്‍ഘദര്‍ശി

MediaOne Logo
ഡോ എസ് രാധാകൃഷ്ണന്‍; അധ്യാപകര്‍ സദാ പ്രകാശിക്കുന്ന വിളക്കാവണമെന്ന് ഓര്‍മിപ്പിച്ച ദീര്‍ഘദര്‍ശി
X

ഡോ എസ് രാധാകൃഷ്ണന്‍; അധ്യാപകര്‍ സദാ പ്രകാശിക്കുന്ന വിളക്കാവണമെന്ന് ഓര്‍മിപ്പിച്ച ദീര്‍ഘദര്‍ശി

രാജ്യത്തിന്റെ രണ്ടാമത്തെ രാഷ്ട്രപതിയും ചിന്തകനും ദാര്‍ശനികനുമായിരുന്ന ഡോ എസ് രാധാകൃഷ്ണന്‍റെ ജന്മദിനമാണ് അധ്യാപകദിനമായി ആചരിക്കുന്നത്

അറിവിന്‍റെ ലോകത്തേക്ക് കൈ പിടിച്ചുയര്‍ത്തിയ അധ്യാപകര്‍ക്കായി ഒരു ദിനം. രാജ്യത്തിന്‍റെ രണ്ടാമത്തെ രാഷ്ട്രപതിയും ചിന്തകനും ദാര്‍ശനികനുമായിരുന്ന ഡോ എസ് രാധാകൃഷ്ണന്‍റെ ജന്മദിനമാണ് രാജ്യമെങ്ങും അധ്യാപകദിനമായി ആചരിക്കുന്നത്.

അധ്യാപകര്‍ സദാ പ്രകാശിച്ച് കൊണ്ടിരിക്കുന്ന വിളക്കായിരിക്കണം. കഠിനധ്വാനിയും വിശാലമനസ്കനും ആകണം. കെട്ടിനില്‍ക്കുന്ന ജലാശയത്തിന് പകരം ഒഴുകുന്ന അരുവിയാകണം. വാക്കുകള്‍ കൊണ്ടു മാത്രമല്ല ജീവിതം കൊണ്ടും അത് തെളിയിച്ച അധ്യാപകനായിരുന്നു ഡോ സര്‍വ്വേപള്ളി രാധാകൃഷ്ണന്‍. വിദ്യാഭ്യാസം തൊഴിലോ പദവിയോ നേടാനുള്ളതല്ല, സ്വയം തിരിച്ചറിയാനുള്ളതാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു

മദ്രാസ് പ്രസിഡന്‍സി കോളജിലെ ഫിലോസഫി അധ്യാപക വൃത്തിയില്‍ നിന്നും എസ് രാധാകൃഷ്ണന്‍ ചവിട്ടിക്കയറിയ പടവുകളെറെ. രാജ്യത്തിന്റെ പരമോന്നത പദവിയായ രാഷ്ട്രപതി സ്ഥാനത്തിരിക്കുമ്പോഴും അധ്യാപനമായിരുന്നു രാധാകൃഷ്ണന് എല്ലാം. ഗഹനമായ ഭാരതീയ തത്വചിന്തയെ ലോകത്തിന് മുന്നില്‍ ആ അധ്യാപകന്‍ ലളിതമായി പരിചയപ്പെടുത്തി. രാഷ്ട്രപതിയായിരുന്നപ്പോള്‍ തന്റെ ജന്‍മദിനം ആഘോഷിക്കാനൊരുങ്ങിയ ശിഷ്യരെയും സുഹൃത്തുക്കളെയും രാധാകൃഷ്ണന്‍ വിലക്കി. തന്റെ ജന്‍മദിനം തനിക്കു വേണ്ടി ആഘോഷിക്കുന്നതിന് പകരം രാജ്യത്തെ ഓരോ അധ്യാപകര്‍ക്കും വേണ്ടി നീക്കിവെക്കണമെന്ന രാധാകൃഷ്ണന്റെ എളിയ നിര്‍ദേശമാണ് അധ്യാപകദിനത്തിന് പിന്നില്‍. അധ്യാപകന്‍, തത്വ ചിന്തകന്‍, രാഷ്ട്രമീമാംസകന്‍, രാഷ്ട്രതന്ത്രജ്ഞന്‍ ‍ എന്നിങ്ങനെ ഇടപെട്ടിടങ്ങളിലെല്ലാം നല്ല പാഠങ്ങള്‍ അവശേഷിപ്പിച്ചു പോയ ആ മഹാനുഭാവന്‍റെ ഓര്‍മകളാണ് ഓരോ അധ്യാപക ദിനത്തെയും ധന്യമാക്കുന്നത്.

TAGS :

Next Story