Quantcast

രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരതാ ജില്ലയാകാന്‍ മലപ്പുറം

MediaOne Logo

Subin

  • Published:

    29 May 2018 9:26 AM IST

രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരതാ ജില്ലയാകാന്‍ മലപ്പുറം
X

രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരതാ ജില്ലയാകാന്‍ മലപ്പുറം

40 ശതമാനം സ്ഥിരതാമസകാര്‍ക്കും 10 ശതമാനം കച്ചവടകാര്‍ക്കും പരിശീലനം നല്‍കിയാല്‍ ആ തദ്ദേശസ്വയംഭരണ സ്ഥാപനത്തെ ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരത നേടിയ നഗരസഭയായും, പഞ്ചായത്തായും പ്രഖ്യാപിക്കാം...

രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരത നേടിയ ജില്ലയാക്കുന്നതിനുളള ഒരുക്കത്തിലാണ് മലപ്പുറം. ഡിജിറ്റല്‍ സാക്ഷരതക്കായി വിപുലമായ പരിശീലനങ്ങളാണ് ഒരുക്കുന്നത്.

സമ്പൂര്‍ണ ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരത കൈവരിച്ച രാജ്യത്തെ ആദ്യ ജില്ലായാക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി സമൂഹത്തിലെ വിവിധ മേഖലകളില്‍ ഉളളവര്‍ക്ക് പരിശീലനം നല്‍കിവരുകയാണ്. കച്ചവടകാര്‍ക്കും, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഉള്‍പ്പടെ പരിശീലനം നല്‍കി. കോട്ടക്കല്‍ നഗരസഭയെ ഡിജിറ്റല്‍ നഗരസഭയായി പ്രഖ്യാപിച്ചു. 40 ശതമാനം സ്ഥിരതാമസകാര്‍ക്കും 10 ശതമാനം കച്ചവടകാര്‍ക്കും പരിശീലനം നല്‍കിയാല്‍ ആ തദ്ദേശസ്വയംഭരണ സ്ഥാപനത്തെ ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരത നേടിയ നഗരസഭയായും, പഞ്ചായത്തായും പ്രഖ്യാപിക്കാം.

ഡിജിറ്റല്‍ സാക്ഷരത നേടുന്നതൊടെ മലപ്പുറത്തെ ജനങ്ങളുടെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ നോട്ട് രഹിതമാകുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രതീക്ഷ. എന്റെ മലപ്പുറം ഡിജിറ്റല്‍ മലപ്പുറം പദ്ധതിയുടെ ഭാഗമായി വിവിധ തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പരിശീലനം നല്‍കി വരുകയാണ്.

Next Story