Quantcast

കിര്‍ത്താഡ്സില്‍ വേറിട്ട ഗോത്രകലാവതരണം

MediaOne Logo

Sithara

  • Published:

    29 May 2018 9:08 AM GMT

കിര്‍ത്താഡ്സില്‍ വേറിട്ട ഗോത്രകലാവതരണം
X

കിര്‍ത്താഡ്സില്‍ വേറിട്ട ഗോത്രകലാവതരണം

കിര്‍ത്താഡ്സ് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന്‍റെ ഭാഗമായാണ് ഗോത്ര വിഭാഗങ്ങളുടെ കലാരൂപങ്ങള്‍ അരങ്ങിലെത്തിയത്.

കോഴിക്കോട് കിര്‍ത്താഡ്സില്‍ നടന്ന ഗോത്രകലാവതരണം വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി. ഇന്ത്യയിലെ ഗോത്രകലകള്‍ എന്ന വിഷയത്തില്‍ കിര്‍ത്താഡ്സ് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന്‍റെ ഭാഗമായാണ് ഗോത്ര വിഭാഗങ്ങളുടെ കലാരൂപങ്ങള്‍ അരങ്ങിലെത്തിയത്.

ഏളാത്ത് പണിച്ചിയമ്മയെ പ്രാര്‍ത്ഥിച്ചുകൊണ്ടായിരുന്നു പള്ളിയന്‍ നൃത്തത്തിന്‍റെ തുടക്കം. ഇടക്കയും മുളംചെണ്ടയുമെല്ലാമായി താളമിട്ട് അവര്‍ പാടി. ചുവട് വെച്ച് ഒപ്പമുള്ളവരും. കുമളിയിലെ ഗോത്ര വിഭാഗത്തിന്‍റെതായിരുന്നു ഈ നൃത്തരൂപം.

ഊരാളി സംഘം അവതരിപ്പിച്ച പ്രദര്‍ശനവും വേറിട്ടു നിന്നു. ഗോത്രങ്ങളുടെയും മനുഷ്യരാശിയുടേയും നാള്‍വഴികള്‍ തേടിയായിരുന്നു ഇവരുടെ സഞ്ചാരം. കിര്‍ത്താഡ്സ് സംഘടിപ്പിക്കുന്ന സെമിനാര്‍ നാളെ സമാപിക്കും.

TAGS :

Next Story