Quantcast

കൊണ്ടോട്ടിയില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ചോരാതിരിക്കാന്‍ ലീഗിന്‍റെ തീവ്രശ്രമം

MediaOne Logo

Sithara

  • Published:

    29 May 2018 12:05 PM GMT

ഏറ്റവും വലിയ ഒറ്റ കക്ഷിയായ മുസ്ലിം ലീഗിനെ പ്രതിപക്ഷത്താക്കി കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്ന മതേതര മുന്നണിയാണ് കൊണ്ടോട്ടി നഗരസഭ ഭരിക്കുന്നത്.

യുഡിഎഫ് സംവിധാനം തകര്‍ന്ന കൊണ്ടോട്ടി നഗരസഭയില്‍ കോണ്‍ഗ്രസിന്‍റെ വോട്ടുകള്‍ ചോരാതിരിക്കാനുള്ള പരിശ്രമത്തിലാണ് മുസ്ലിം ലീഗ്. പി കെ കുഞ്ഞാലിക്കുട്ടിക്ക് വോട്ടുചെയ്യുമെന്ന് കൊണ്ടോട്ടിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ലീഗുമായി പോരടിക്കുന്ന കോണ്‍ഗ്രസ് അണികള്‍ ഇത് എത്രത്തോളം ഉള്‍ക്കൊള്ളുമെന്ന സംശയം ബാക്കിയാണ്.

ഏറ്റവും വലിയ ഒറ്റ കക്ഷിയായ മുസ്ലിം ലീഗിനെ പ്രതിപക്ഷത്താക്കി കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്ന മതേതര മുന്നണിയാണ് കൊണ്ടോട്ടി നഗരസഭ ഭരിക്കുന്നത്. കോണ്‍ഗ്രസും ലീഗും തമ്മില്‍ പോരടിക്കുന്ന കൊണ്ടോട്ടിയില്‍ യുഡിഎഫ് സംവിധാനം പുനസ്ഥാപിക്കാനുള്ള ശ്രമം ഇനിയും വിജയിച്ചിട്ടില്ല.

സിപിഎമ്മുമായി സഖ്യം തുടരുമ്പോള്‍ തന്നെ യുഡിഫിന്‍റെ തെരഞ്ഞെടുപ്പു കമ്മിറ്റിയില്‍ കൊണ്ടോട്ടിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഭാരവാഹികളാണ്. കോണ്‍ഗ്രസ് വോട്ടുകള്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക് ലഭിക്കുമെന്ന കാര്യത്തില്‍ ലീഗ് നേതാക്കളും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. കൊണ്ടോട്ടിയില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ചോരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചാണ് മുസ്ലിം ലീഗിന്‍റെ പ്രവര്‍ത്തനം.

TAGS :

Next Story