പീഡനം: കേസ് ഒത്തുതീര്‍പ്പാക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് പ്രതിയുടെ കുടുംബത്തിന്‍റെ മര്‍ദനം

പീഡനം: കേസ് ഒത്തുതീര്‍പ്പാക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് പ്രതിയുടെ കുടുംബത്തിന്‍റെ മര്‍ദനം
പോലീസ് കേസെടുക്കുന്നില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം
കോഴിക്കോട് താമരശേരിയില്‍ പീഡനത്തിനിരയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തെ പ്രതിയുമായി ബന്ധപ്പെട്ടവര്‍ ഉപദ്രവിക്കുന്നതായി പരാതി. കേസ് ഒത്തുതീര്‍പ്പാക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഹൃദ്രോഗിയായ പിതാവിനെ മര്‍ദിച്ചിട്ടും പോലീസ് കേസെടുത്തിട്ടില്ലെന്നാണ് ആക്ഷേപം. ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് കുടുംബം.
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ചെന്ന പരാതിയില്‍ അയല്‍വാസിയായ അബൂബക്കറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് റിമാന്‍ഡിലായ ഇയാള്‍ ജാമ്യത്തിലിറങ്ങിയ ശേഷം കേസ് ഒത്തു തീര്‍ക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബത്തെ ഉപദ്രവിക്കുന്നതായാണ് പരാതി.
പ്രതിയുടെ മകന്‍ പെണ്‍കുട്ടിയുടെ പിതാവിനെ കഴിഞ്ഞ ദിവസം മര്‍ദിച്ചെങ്കിലും നടപടി എടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
ഇരു കുടുംബങ്ങളും തമ്മില്‍ സ്ഥലം സംബന്ധിച്ചുള്ള തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് പിന്നിലെന്ന് അന്വേഷണത്തില്‍ മനസിലായതായി പോലീസ് പറഞ്ഞു.
Adjust Story Font
16

