ആവേശം പകരാന്‍ കുമ്മാട്ടികള്‍ ഒരുങ്ങി

ആവേശം പകരാന്‍ കുമ്മാട്ടികള്‍ ഒരുങ്ങി
കാട്ടാളന്‍, തള്ള, ഹനുമാന്‍, കാളി, നരസിംഹം എന്നിവയാണ് കുമ്മാട്ടി കളിയിലെ വേഷങ്ങള്‍. കാലങ്ങളായി പിന്തുടരുന്ന കുമ്മാട്ടികളിക്കു പിന്നില്‍ വലിയ ഐതിഹ്യമുണ്ട്.
ഓണക്കാലത്ത് തൃശൂരിന് ആവേശം പകരാന്‍ കുമ്മാട്ടികള്‍ ഒരുങ്ങിക്കഴിഞ്ഞു. പര്‍പ്പിടക പുല്ല് പുതച്ച് മുഖംമൂടിയണിഞ്ഞെത്തുന്ന കുമ്മാട്ടികള്‍ തൃശൂരിന്റെ ഗ്രാമ വീഥികളില്‍ താളം ചവിട്ടും. ഉത്രാട നാള്‍ മുതല്‍ നാലാം ഓണം വരെയാണ് കുമ്മാട്ടികള്‍ നാട്ടിലിറങ്ങുക
പൂരവും പുലികളിയും പോലെയാണ് തൃശൂര്‍ക്കാര്‍ക്ക് കുമ്മാട്ടിയും. മുഖംമൂടിയണിഞ്ഞ് പര്‍പ്പിടക പുല്ല് പുതച്ചെത്തുന്ന കുമ്മാട്ടികള്‍ തൃശൂരിലെ ഓണോഘോഷത്തിന്റെ ഭാഗമാണ്. എണ്‍പത്തിയഞ്ചോളം സംഘങ്ങളാണ് ഇത്തവണ അസുരതാളവുമായി ഗ്രാമവഴികളില്‍ ഇറങ്ങുക. കാട്ടാളന്‍, തള്ള, ഹനുമാന്‍, കാളി, നരസിംഹം എന്നിവയാണ് കുമ്മാട്ടി കളിയിലെ വേഷങ്ങള്‍. കാലങ്ങളായി പിന്തുടരുന്ന കുമ്മാട്ടികളിക്കു പിന്നില്‍ വലിയ ഐതിഹ്യമുണ്ട്.
കിഴക്കുംപാട്ടുകര ദേശമാണ് കുമ്മാട്ടി കളിയുടെ പ്രധാന കേന്ദ്രം. അഞ്ഞൂറോളം കലാകാരന്‍മാരെ അണിനിരത്തിയാണ് കിഴക്കുംപാട്ടുകര ദേശം ഇത്തവണ ഒരുങ്ങുന്നത്. പര്‍പ്പിടക പുല്ല് ഉള്‍പ്പെടെയുള്ള അനുബന്ധ സാമഗ്രികളും ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടാണ് കുമ്മാട്ടി സംഘങ്ങളെ വലക്കുന്നത്. എന്നാലും ഒരുക്കങ്ങളിലൊട്ടും കുറവില്ലാതെ കാത്തിരിക്കുകയാണ് കുമ്മാട്ടി സംഘങ്ങള്‍.
Adjust Story Font
16

