Quantcast

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു

MediaOne Logo

Jaisy

  • Published:

    29 May 2018 12:01 AM GMT

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു
X

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു

തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ അവാര്‍ഡ് നല്‍കി

2016ലെ ‌സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ അവാര്‍ഡ് നല്‍കി. കഥേതര വിഭാഗത്തില്‍ മീഡിയവണിന് അഞ്ച് അവാര്‍ഡുകള്‍.

നിറഞ്ഞ സദസിന്റെ സാന്നിധ്യത്തിലായിരുന്നു 25 മത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് വിതരണം. മീഡിയ വണ്‍ അഞ്ച് അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. മികച്ച വാര്‍ത്താ അവതാരകനുള്ള അവാര്‍ഡ് കെ ആര്‍ ഗോപീകൃഷ്ണന്‍ ഏറ്റുവാങ്ങി. സമഗ്രവും ആഴത്തിലുള്ള പഠനവും നടത്തി സെപെഷ്യല്‍ എഡിഷനില്‍ ചര്‍ച്ച നടത്തിയതാണ് ഗോപീ കൃഷ്ണനെ അവാര്‍ഡിനര്‍ഹനാക്കിയത്.

മികച്ച ആങ്കര്‍. ഇന്‍റര്‍വ്യൂവര്‍ എന്നിവക്കുള്ള അവാര്‍ഡ് അരുണ്‍ കുമാര്‍ എറ്റുവാങ്ങി.കേരള സമ്മിറ്റിലെ അവതരണത്തിനാണ് അരുണ്‍ കുമാറിന് അവാര്‍‍ഡ് ലഭിച്ചത്. ബിയോണ്ട് ദ ഹെഡ്ലൈനാണ് മികച്ച ടി ഷോ ആയി തെരഞ്ഞെടുക്കപ്പെട്ടത്. വൈപ്പിനിലെ അമ്മ എന്ന പരിപാടിക്ക് സനൂബ് ശശിധരന്‍ ഏറ്റുവാങ്ങി. സയന്‍സ് ആന്റ് എന്‍വയോണ്ഡമെന്റ് ഡോക്യുമെന്ററിക്കുള്ള പുരസ്കാരം ശ്യാം കൃഷ്ണന് ലഭിച്ചു‌. അവാര്‍ഡ് മീഡിയവണ്‍ പി.ആര്‍ മാനേജര്‍ ഷാക്കിര്‍ ജമീല്‍ ഏറ്റുവാങ്ങി.

TAGS :

Next Story