Quantcast

റദീഫ്: അര്‍ബുദത്തെ തോല്‍പിച്ച വിജയം

MediaOne Logo

admin

  • Published:

    29 May 2018 6:25 AM IST

റദീഫ്: അര്‍ബുദത്തെ തോല്‍പിച്ച വിജയം
X

റദീഫ്: അര്‍ബുദത്തെ തോല്‍പിച്ച വിജയം

ആത്മധൈര്യമായിരുന്നു വിജയത്തിന് പിന്നിലെന്ന് റദീഫ്

അര്‍ബുദ ചികിത്സക്കിടയിലെ എസ്എസ്എല്‍ സി വിജയം ആഘോഷിക്കുകയാണ് റദീഫ്. ആത്മധൈര്യത്തിന്റെ ബലത്തില്‍ എഴുതിയ പരീക്ഷയില്‍ നാല് എ പ്ലസോട് കൂടിയാണ് ജയിച്ചത്. രക്താര്‍ബുദത്തെ തുടര്‍ന്ന് തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലാണ് മലപ്പുറം എടപ്പാള്‍ സ്വദേശിയായ റദീഫ്.

ഇടക്കിടെ ഉണ്ടാകുന്ന പനി.... അത്രയേ അസുഖത്തെ കുറിച്ച് ആദ്യം റദീഫിന് അറിയുകയുള്ളായിരുന്നു. എന്നാല്‍ ആര്‍സിസിയിലെ ചികിത്സക്കിടയില്‍ അസുഖത്തിന്റെ ഗൌരവം റദീഫ് മനസ്സിലാക്കി. പിന്നീടങ്ങോട്ട് രോഗത്തിനും ചികിത്സക്കും മുമ്പെ നടക്കുകയാരുന്നു റദീഫ്.. ഒരു മാസം മാത്രമാണ് ക്ലാസില്‍ ഇരിക്കാനായത്. ഒമ്പത് മാസത്തോളം ആശുപത്രിക്കിടക്കിയില്‍... എങ്ങനെ പരീക്ഷ എഴുതി എന്ന് ചോദിച്ചപ്പോള്‍ തന്നെ റദീഫിന്റെ മുഖത്ത് ചിരി... .ഉം.....അതങ്ങ് ഈസിയായി എഴുതി.. അത്രേ ഉണ്ടായിരുന്നുള്ളൂ മറുപടി...

ചികിത്സാ കാലത്തെ അനുഭവം എന്തായിരുന്നുവെന്ന എന്റെ ചോദ്യം റദീഫ് നിസ്സാരമായി തള്ളിക്കളഞ്ഞു.

വളരെ ഗൌരവത്തോടെ ഇത്തവണ പ്ലസ് വണിന് ചേരില്ലേ എന്ന ചോദ്യത്തിന് പിന്നെ..... ഹ്യൂമാനിറ്റീസ് എടുക്കണം. എസ് ഐ സെലക്ഷന്‍ കിട്ടണമെന്നാണ് ആഗ്രഹം. നടക്കുമോ എന്ന് നോക്കാം ....റദീഫ് പറഞ്ഞു നിറുത്തി.

എടപ്പാള്‍ സ്വദേശി കുമ്പത്തുവളപ്പില്‍ മുഹമ്മദിന്റെ രണ്ടാമത്തെ മകനാണ് റദീഫ്.. തിരൂര്‍ക്കാട് എഎംഎച്ച്എസിലായിരുന്നു പഠനം.. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന റദീഫിന് അധ്യാപകരും കൂട്ടുകാരും ഡോക്ടര്‍മാരും കുടുംബവും നല്‍കിയ പിന്തുണയെ കുറിച്ച് പറയാന്‍ അവന്‍ മറന്നില്ല. രണ്ട് ദിവസത്തിനകം ചികിത്സ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരിക്കുകയാണ് റദീഫും കുടുംബവും.

TAGS :

Next Story