രാഹുല്‍ ഗാന്ധി കേരളത്തിലെത്തി

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ എത്തിയത്. ഓഖി ദുരിതം വിതച്ച പൂന്തുറയിലും വിഴിഞ്ഞത്തും.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ എത്തിയത്. ഓഖി ദുരിതം വിതച്ച പൂന്തുറയിലും വിഴിഞ്ഞത്തും രാഹുല്‍ സന്ദര്‍ശനം നടത്തും.
ഡിസംബര്‍ ഒന്നിന് നിശ്ചയിച്ചിരുന്ന പടയൊരുക്കം സമാപന സമ്മേളനമാണ് ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ഇന്നേക്ക് മാറ്റിവെച്ചത്. ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച പൂന്തുറ, വിഴിഞ്ഞം പ്രദേശങ്ങള്‍ രാഹുല്‍ സന്ദര്‍ശിക്കും. മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ കാണും. തുടര്‍ന്ന് കന്യാകുമാരിയിലേക്ക് പോകുന്ന അദ്ദേഹം ചിന്നത്തുറ ഗ്രാമം സന്ദര്‍ശിക്കും. മൂന്നരക്ക് ആര്‍ എസ് പി നേതാവ് ബേബി ജോണിന്റെ ജന്മ ശതാബ്ദി സമ്മേളനമാണ് രാഹുല്‍ പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി.
വൈകിട്ട് അഞ്ചരക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പടയൊരുക്കത്തിന്റെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഒരു ലക്ഷം പ്രവര്‍ത്തകര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
Adjust Story Font
16

