Quantcast

തെക്കന്‍ കേരളത്തില്‍ മത്സ്യമേഖല നിശ്ചലം

MediaOne Logo

Subin

  • Published:

    29 May 2018 3:47 AM GMT

തെക്കന്‍ കേരളത്തില്‍ മത്സ്യമേഖല നിശ്ചലം
X

തെക്കന്‍ കേരളത്തില്‍ മത്സ്യമേഖല നിശ്ചലം

ചുഴലിക്കാറ്റിന്റെ ഭീഷണി ഉയര്‍ന്നതോടെ അന്നന്നത്തെ വരുമാനം കൊണ്ട് കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ആകെ പ്രതിസന്ധിയിലാണ്. ശനിയാഴ്ചയോടെയാണ് ന്യൂനമര്‍ദ്ദം സ്ഥിരീകരിച്ചത്.

ചുഴലിക്കാറ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ തെക്കന്‍ കേരളത്തിലെ മത്സ്യബന്ധന മേഖല നിശ്ചലമായി. രണ്ട് ദിവസമായി മീന്‍പിടിക്കാന്‍ പോകുന്നില്ല. വറുതിയുടെ പിടിയിലേക്ക് പോകുന്ന തീരമേഖലയില്‍ സര്‍ക്കാരിന്റെ സഹായവും എത്തിയിട്ടില്ല.

കട്ടമരത്തില്‍ മീന്‍പിടിക്കാന്‍ പോയവര്‍ തിരികെ വരുന്നത് കാത്തിരിക്കുകയാണ് ഇവര്‍. അവര്‍ കൊണ്ടുവരുന്ന തുച്ഛമായ മീന്‍ വലിയ വിലകൊടുത്ത് വാങ്ങി വിറ്റുവേണം കുടുംബത്തിന്റെ പശിയകറ്റാന്‍.

ചുഴലിക്കാറ്റിന്റെ ഭീഷണി ഉയര്‍ന്നതോടെ അന്നന്നത്തെ വരുമാനം കൊണ്ട് കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ആകെ പ്രതിസന്ധിയിലാണ്. ശനിയാഴ്ചയോടെയാണ് ന്യൂനമര്‍ദ്ദം സ്ഥിരീകരിച്ചത്. ഓഖിയുടെ ദുരനുഭവം മുന്നിലുള്ളതിനാല്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കി. കടലില്‍ പോയവരെ തിരികെവിളിക്കുകയും ചെയ്തു. കട്ടമരത്തില്‍ തീരത്തോട് ചേര്‍ന്നുള്ള മീന്‍പിടിത്തം മാത്രമാണ് നടക്കുന്നത്. ഉള്ളിലേക്ക് പോകാന്‍ ധൈര്യമില്ല

ബുധനാഴ്ച കൂടി കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്. അതുവരെ സര്‍ക്കാരിന്റെ സഹായം തന്നെയാണ് ആശ്രയം. പക്ഷെ, അക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തിട്ടില്ല.

TAGS :

Next Story