Quantcast

കുടുംബശ്രീയുടെ സംസ്ഥാന കലോല്‍സവത്തിന് എടപ്പാളില്‍ തുടക്കമായി

MediaOne Logo

Jaisy

  • Published:

    29 May 2018 12:56 PM IST

കുടുംബശ്രീയുടെ സംസ്ഥാന കലോല്‍സവത്തിന്  എടപ്പാളില്‍ തുടക്കമായി
X

കുടുംബശ്രീയുടെ സംസ്ഥാന കലോല്‍സവത്തിന് എടപ്പാളില്‍ തുടക്കമായി

അരങ്ങ് എന്ന് പേരിട്ട കലോല്‍സവം മൂന്നു ദിനങ്ങളിലായാണ് നടക്കുന്നത്

കുടുംബശ്രീയുടെ സംസ്ഥാന കലോല്‍സവത്തിന് മലപ്പുറം എടപ്പാളില്‍ തുടക്കമായി.അരങ്ങ് എന്ന് പേരിട്ട കലോല്‍സവം മൂന്നു ദിനങ്ങളിലായാണ് നടക്കുന്നത്.
മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഉല്‍പ്പാദന സേവന രംഗത്ത് വലിയ മുന്നേറ്റങ്ങള്‍ക്ക് മുന്‍കയ്യെടുത്ത കുടുംബശ്രീയിലെ വനിതകള്‍ക്ക് ഈ ദിനങ്ങള്‍ ആഘോഷത്തിന്റെതാണ്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തി അഞ്ഞൂറിലധികം കുടുംബശ്രീ അംഗങ്ങളാണ് കലോല്‍സവത്തില്‍ പങ്കെടുക്കുന്നത്. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ താരങ്ങളായ സാവിത്രി ശ്രീധരനും സരസ ബാലുശ്ശേരിയും മുഖ്യാതിഥികളായി.അഞ്ച് വേദികളിലായാണ് മല്‍സരം നടക്കുന്നത്. കലോല്‍സവം ഞായറാഴ്ച സമാപിക്കും.

TAGS :

Next Story