Quantcast

നാല് പനി മരണങ്ങള്‍: നിപാ വൈറസ് ഭീതിയില്‍ മലപ്പുറവും

MediaOne Logo

Khasida

  • Published:

    29 May 2018 11:42 AM GMT

നാല് പനി മരണങ്ങള്‍: നിപാ വൈറസ് ഭീതിയില്‍ മലപ്പുറവും
X

നാല് പനി മരണങ്ങള്‍: നിപാ വൈറസ് ഭീതിയില്‍ മലപ്പുറവും

മരിച്ചവരുടെ രക്തസാംപിൾ മണിപ്പാലിലെ വൈറോളജി ലാബിൽ പരിശോധനക്ക് അയക്കും

നിപാ വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ നാലുപേർ മരിച്ച മലപ്പുറത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ഡിഎംഒയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. മരണം നടന്ന നാല് ഇടങ്ങളിലും ആരോഗ്യ പ്രവർത്തകർ സർവേ ആരംഭിച്ചിട്ടുണ്ട്.

പനി ബാധിച്ച് മൂന്നു ദിവസത്തിനകം മരണം സംഭവിച്ചു എന്നതാണ് മലപ്പുറത്തെ നാല് കേസുകളിലുമുള്ള സമാനത. നിപാ വൈറസ് ബാധിച്ചതിന്റെ മറ്റു ലക്ഷണങ്ങളും കണ്ടെത്തി. മരിച്ച തെന്നല സ്വദേശിനിയുടെ രക്തസാംപിൾ മണിപ്പാലിലെ വൈറോളജി ലാബിൽ പരിശോധനക്ക് അയച്ചിട്ടുണ്ട്.
മറ്റു മൂന്നു പേരുടെ രക്തസാംപിൾ പരിശോധനക്കായി ഇന്ന് അയക്കും.

വേനൽ മഴ പെയ്തതിന് ശേഷം മേലാറ്റൂർ, ചുങ്കത്തറ, തേഞ്ഞിപ്പലം ഭാഗങ്ങളിൽ ഡെങ്കി അടക്കമുള്ള പകർച്ചവ്യാധികൾ റിപോർട്ട് ചെയ്തിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ പനി സർവേ തുടരുന്നതിനിടെയാണ് നാല് മരണങ്ങൾ സംഭവിച്ചത്. ഈ സാഹചര്യത്തിലാണ് ഡിഎംഒസക്കീനയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരുന്നത്.

പ്രതിരോധ പ്രവർത്തനം അടക്കമുള്ള കാര്യങ്ങൾക്കായി ആക്ഷൻ പ്ലാൻ യോഗം തയ്യാറാക്കും. കഴിഞ്ഞ ജനുവരിയിൽ തേഞ്ഞിപ്പലത്ത് രണ്ടു പേർ പനി ബാധിച്ച് മരിച്ചിരുന്നു. മണിപ്പാലിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കാരണം കണ്ടെത്താനായിരുന്നില്ല.

TAGS :

Next Story