Quantcast

ഇലക്ടൂണ്‍സ്: ജനവിധി വരയില്‍

MediaOne Logo

admin

  • Published:

    29 May 2018 11:00 PM IST

ഇലക്ടൂണ്‍സ്: ജനവിധി വരയില്‍
X

ഇലക്ടൂണ്‍സ്: ജനവിധി വരയില്‍

ഇത്തവണത്തെ ജനവിധി നിര്‍ണയിച്ച ഘടകങ്ങള്‍ ഏറെയാണ്. ഇവയെല്ലാം ഒരുമിച്ച് കാണുന്നതിന് എറണാകുളം ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിലേക്ക് ചെല്ലണം

ഇത്തവണത്തെ ജനവിധി നിര്‍ണയിച്ച ഘടകങ്ങള്‍ ഏറെയാണ്. ഇവയെല്ലാം ഒരുമിച്ച് കാണുന്നതിന് എറണാകുളം ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിലേക്ക് ചെല്ലണം. ഇലക്ടൂണ്‍സ് എന്ന പേരില്‍ കാര്‍ട്ടൂണ്‍ അക്കാഡമിയാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.

ബാര്‍കോഴ, സോളാര്‍, ലാവ്‍ലിന്‍, സീറ്റ് വിഭജനം മുതല്‍ ദേശീയ രാഷ്ട്രീയം ചര്‍ച്ച ചെയ്ത ബംഗാളിലെ കോണ്‍ഗ്രസ്-സിപിഎം സഖ്യം വരെ കാര്‍ട്ടൂണുകള്‍ക്ക് വിഷയീഭവിച്ചിട്ടുണ്ട്. വിവിധ പത്രങ്ങളിലായി പ്രസിദ്ധീകരിച്ച ഇത്തരം കാര്‍ട്ടൂണുകളുടെ സമ്മേളന വേദിയാണ് എറണാകുളം ദര്‍ബാര്‍ ഹാള്‍. തെരഞ്ഞെടുക്കപ്പെട്ട നൂറോളം കാര്‍ട്ടൂണുകളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബാര്‍കോഴ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ കാര്‍ട്ടൂണുകള്‍ക്ക് കഥാപാത്രമായ മന്ത്രിയും തൃപ്പൂണിത്തുറ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ ബാബുവായിരുന്നു ഉദ്ഘാടകന്‍. എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍കുമാര്‍, മേയര്‍ സൌമിനി ജയിന്‍ തുടങ്ങിയവരും പ്രദര്‍ശനം കാണാന്‍ എത്തിയിരുന്നു.

TAGS :

Next Story