Quantcast

വിഎസിന് ക്യാബിനറ്റ് പദവി

MediaOne Logo

admin

  • Published:

    29 May 2018 1:21 PM GMT

വിഎസിന്  ക്യാബിനറ്റ് പദവി
X

വിഎസിന് ക്യാബിനറ്റ് പദവി

ഉപദേശക റോളിലാകും സ്വതന്ത്ര ചുമതലയുള്ള ക്യാബിനറ്റ് പദവി. വിഎസ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല

വിഎസ് അച്യുതാനന്ദന് ക്യാബിനറ്റ് റാങ്കോടെയുള്ള പദവി നല്‍കാന്‍ സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ ധാരണയായി. രണ്ട് അധികാരം ഉണ്ടാകാത്ത തരത്തിലുള്ള പദവിയായിരിക്കണമെന്ന നിര്‍ദേശമാണ് സംസ്ഥാനനേതൃത്വം മുന്നോട്ട് വെച്ചത്. വി എസിന്റെ പദവി സംബന്ധിച്ച് നിയമപരമായ വശങ്ങള്‍ പരിശോധിച്ച് സംസ്ഥാനസര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന് മാര്‍ഗനിര്‍ദേശം നല്‍കുന്ന തരത്തിലുള്ള ഉപദേശകപദവി വിഎസിന് നല്‍കണമെന്ന നിര്‍ദേശമാണ് പിബി യോഗത്തില്‍ ഉയര്‍ന്നുവന്നത്. എന്നാല്‍ വിഎസിന് പദവി നല്‍കുന്നതില്‍ എതിര്‍പ്പൊന്നുമില്ലെന്നും അത് രണ്ട് അധികാരകേന്ദ്രങ്ങളുണ്ടെന്ന് തോന്നാത്ത തരത്തിലുള്ള പദവി ആയിരിക്കണമെന്നുമുള്ള നിര്‍ദേശം കേരളഘടകം മുന്നോട്ട് വെച്ചു. ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സ്വതന്ത്ര്യപദവിയുള്ള ഉപദേശകസ്ഥാനം നല്‍കാന്‍ പിബി യോഗം തീരുമാനമെടുത്തു. ഇക്കാര്യത്തില്‍ വിഎസുമായി ചര്‍ച്ച നടത്താന്‍ സംസ്ഥാനനേതൃത്വത്തോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇരട്ടപദവി സംബന്ധിച്ച എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ അതിന്റെ നിയമവശം പരിഗണിച്ച് സര്‍ക്കാര്‍ തലത്തില്‍ തടസ്സങ്ങള്‍ നീക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും സംസ്ഥാനഘടകം അറിയിച്ചു. പദവി സംബന്ധിച്ച് നിയമപരമായ വശങ്ങള്‍ പരിഗണിച്ച് സംസ്ഥാനസര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് യെച്ചൂരിയും വ്യക്തമാക്കി

വിഎസ് യെച്ചൂരിക്ക് നല്‍കിയ കുറിപ്പില്‍ ക്യാബിനറ്റ് റാങ്കുള്ള ഉപദേശകപദവിക്കൊപ്പം, എല്‍ഡിഎഫ് ചെയര്‍മാന്‍ സ്ഥാനം, സംസ്ഥാനസെക്രട്ടറിയേറ്റില്‍ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. എല്‍‌ഡിഎഫ് ചെയര്‍മാന്‍ സ്ഥാനം പിബിയില്‍ ചര്‍ച്ചയായില്ല, അതേ സമയം വിഎസിനെതിരെ സംസ്ഥാനസമ്മേളന സമയത്ത് പാസാക്കിയ പ്രമേയത്തിന്‍ മേല്‍ പിബി കമ്മീഷന്റെ അന്വേഷണം പൂര്‍ത്തിയായ ശേഷം സംസ്ഥാനസെക്രട്ടറിയേറ്റില്‍ തിരിച്ചെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യാമെന്ന നിലപാടാണ് പിബിയില്‍ ഉയര്‍ന്നത്.

TAGS :

Next Story