പണമില്ലാത്തതിനാല്‍ കുടിവെള്ളം ലഭിക്കാത്ത കുടുംബങ്ങള്‍ക്ക് ആശ്വാസമായി ഹംസ വൈദ്യര്‍

പണമില്ലാത്തതിനാല്‍ കുടിവെള്ളം ലഭിക്കാത്ത കുടുംബങ്ങള്‍ക്ക് ആശ്വാസമായി ഹംസ വൈദ്യര്‍
ഒരു പൊതു ചടങ്ങില്‍ ഹംസ വൈദ്യര്‍ സംസാരിക്കുന്നതിനിടെയാണ് ദീപ്തി തനിക്കൊരു കിണര്‍ കുഴിച്ചു തരുമോ എന്ന് ചോദിച്ചത്. ആ ചോദ്യത്തിനുള്ള ഉത്തരമാണ് കഴിഞ്ഞ ദിവസം ചോറോട്ടിലുള്ള ദീപ്തിയുടെ വീട്ടില്‍ യാഥാര്‍ഥ്യമായത്.
പണമില്ലാത്തതിനാല്‍ കുടിവെള്ളം ലഭിക്കാത്ത കുടുംബങ്ങള്‍ക്ക് കിണര്‍ കുഴിച്ചു നല്‍കി മാതൃകയാവുകയാണ് കോഴിക്കോട് വടകരയിലെ ഹംസ വൈദ്യര്‍. മടപ്പള്ളി കോളേജിലെ വിദ്യാര്‍ഥിനി കാഴ്ചശക്തിയില്ലാത്ത ദീപ്തിക്ക് കഴിഞ്ഞ ദിവസം ഹംസ വൈദ്യര്‍ നിര്‍മിച്ചു നല്‍കിയ കിണര്‍ അവളുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു
ഒരു പൊതു ചടങ്ങില്‍ ഹംസ വൈദ്യര്‍ സംസാരിക്കുന്നതിനിടെയാണ് ദീപ്തി തനിക്കൊരു കിണര്‍ കുഴിച്ചു തരുമോ എന്ന് ചോദിച്ചത്. ആ ചോദ്യത്തിനുള്ള ഉത്തരമാണ് കഴിഞ്ഞ ദിവസം ചോറോട്ടിലുള്ള ദീപ്തിയുടെ വീട്ടില്‍ യാഥാര്‍ഥ്യമായത്. സിനിമാതാരം ദേവന്‍ കിണര്‍ ദീപ്തിക്കു സമര്‍പ്പിച്ചു.
പാരമ്പര്യ ആയുര്‍വേദ ചികിത്സകനായ ഹംസ വൈദ്യര്‍ ഇതിനകം പത്തുകിണറുകളാണ് നിര്‍മിച്ചു നല്‍കിയത്. കിണര്‍ നിര്‍മിക്കാന്‍ സാമ്പത്തിക പ്രയാസം നേരിടുന്നവരെ കണ്ടെത്തി ഹംസ വൈദ്യര്‍ സഹായവുമായി എത്തും. ദേശീയ പാതയോരത്ത് മുക്കാളിയില്‍ ഹംസ വൈദ്യര്‍ നിര്‍മിച്ച കിണര്‍ നിരവധി പേര്‍ക്കാണ് കുടിവെള്ളം നല്‍കുന്നത്
വടകര നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും ഓരോ കിണര്‍ നിര്‍മിച്ചു നല്‍കുന്ന പദ്ധതി ജലതരംഗം എന്ന് പേരിട്ട് നടപ്പാക്കാനിരിക്കുകയാണ് ഹംസ വൈദ്യര്‍
Adjust Story Font
16

