Quantcast

സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുമെന്ന് വ്യവസായമന്ത്രി

MediaOne Logo

admin

  • Published:

    29 May 2018 2:50 PM GMT

സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുമെന്ന് വ്യവസായമന്ത്രി
X

സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുമെന്ന് വ്യവസായമന്ത്രി

പദ്ധതി സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കപ്പെട്ട് കഴിഞ്ഞാല്‍ ഒരു മാസത്തിനകം എല്ലാ നടപടികളും പൂര്‍ത്തിയാക്കി വ്യക്തമായ തീരുമാനം സംരഭകരെ അറിയിക്കും.

സംസ്ഥാനത്ത് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നിലനില്‍ക്കുന്ന കാലതാമസം ഒഴിവാക്കുമെന്ന് വ്യവസായമന്ത്രി ഇ പി ജയരാജന്‍. നടപടിക്രമങ്ങള്‍ വേഗത്തിലാക്കി ഒരു മാസത്തിനുള്ളില്‍ പദ്ധതിക്ക് അനുമതി നല്‍കാന്‍ കഴിയുമോ ഇല്ലയോ എന്നത് കൃത്യമായി അറിയിക്കും. പ്രവാസികളടക്കമുള്ളവര്‍ ആരംഭിക്കുന്ന പദ്ധതികള്‍ക്ക് അടിസ്ഥാനസൌകര്യങ്ങള്‍ ഒരുക്കി കൊടുക്കുമെന്നും മന്ത്രി പറഞ്ഞു. മീഡിയവണ്‍ ഗോ കേരള ക്യാമ്പയിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

പുതിയ സംരംഭകങ്ങള്‍ ആരംഭിക്കാന്‍ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി പദ്ധതിക്ക് അനുമതി ലഭിക്കാന്‍ നേരിടുന്ന കാലതാമസമാണ്. അതുകൊണ്ട് പദ്ധതി സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കപ്പെട്ട് കഴിഞ്ഞാല്‍ ഒരു മാസത്തിനകം എല്ലാ നടപടികളും പൂര്‍ത്തിയാക്കി വ്യക്തമായ തീരുമാനം സംരഭകരെ അറിയിക്കും.

യുവസംരംഭകര്‍ അടക്കമുള്ളവരെ നിരാശരാക്കുന്ന നടപടികള്‍ ഉണ്ടാകില്ല. പ്രവാസി സംരംഭകര്‍ക്ക് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കും. സംരംഭകര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമായ അടിസ്ഥാന സൌകര്യപ്രതിസന്ധി പരിഹരിച്ച് കൊടുക്കും. ശാസ്ത്രീയമായ വളര്‍ച്ചയെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും. എന്നാല്‍ പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വ്യവസായങ്ങളാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചിക്കുന്നതെന്നും മന്ത്രി പറഞ്ഞു

പരമ്പരാഗത മേഖലകളുടെ തനിമ നഷ്ടപ്പെടാത്ത തരത്തിലുള്ള യന്ത്രവല്‍ക്കരണങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story