Quantcast

പശുവായി പുനര്‍ജനിക്കാന്‍ ആഗ്രഹമെന്ന് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ

MediaOne Logo

Subin

  • Published:

    31 May 2018 1:59 AM IST

പശുവായി പുനര്‍ജനിക്കാന്‍ ആഗ്രഹമെന്ന് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ
X

പശുവായി പുനര്‍ജനിക്കാന്‍ ആഗ്രഹമെന്ന് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ

ക്ഷീരവികസന വകുപ്പും കുറുപ്പുംപടി വാഴക്കുളം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി പെരുമ്പാവൂരില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് എംഎല്‍എയുടെ സ്‌നേഹ പ്രകടനം.

പശുവായി പുനര്‍ജനിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ. ക്ഷീരവികസന വകുപ്പും കുറുപ്പുംപടി വാഴക്കുളം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി പെരുമ്പാവൂരില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് എംഎല്‍എയുടെ സ്‌നേഹ പ്രകടനം.

കുട്ടികളിലും പൊതുജനങ്ങളിലും പശുവളര്‍ത്തലിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായിരുന്നു സുന്ദരികിടാവ് മത്സരം. മത്സരവേദിയില്‍ നേരത്തയെത്തിയ എല്‍ദോസ് പശുക്കളെ സ്‌നേഹിക്കേണ്ട വിധം കാണികള്‍ക്ക് വിവരിച്ചു കൊടുത്തു. തീര്‍ന്നില്ല, വര്‍ധിച്ച് വരുന്ന വിവാഹമോചനങ്ങള്‍ക്ക് പരിഹാരവും നിര്‍ദേശിച്ചു എംഎല്‍എ. പരിപാടിയില്‍ അതിഥിയായി എത്തിയ നടന്‍ ജാഫര്‍ ഇടുക്കിക്ക് മറിച്ചായിരുന്നു അഭിപ്രായം.

കപില, ഗീര്‍, എച്ച്എഫ് ഇനങ്ങളില്‍ പെട്ട പശുകിടാക്കാളാണ് സൗന്ദര്യമത്സരത്തില്‍ മാറ്റുരച്ചത്. പെരുമ്പാവൂര്‍ സ്വദേശി ടിഎ രാജുവിന്റെ കിടാവ് ഒന്നാം സമ്മാനമായ പട്ടും ഒരു പവനും നേടി.

TAGS :

Next Story