Quantcast

തിരുവനന്തപുരം - മംഗലാപുരം എക്സ്‍പ്രസ് പാളം തെറ്റി; ആളപായമില്ല

MediaOne Logo

Sithara

  • Published:

    30 May 2018 10:21 PM GMT

തിരുവനന്തപുരം - മംഗലാപുരം എക്സ്‍പ്രസ് പാളം തെറ്റി; ആളപായമില്ല
X

തിരുവനന്തപുരം - മംഗലാപുരം എക്സ്‍പ്രസ് പാളം തെറ്റി; ആളപായമില്ല

തിരുവനന്തപുരം - മംഗലാപുരം എക്സ്‍പ്രസ് തീവണ്ടിയുടെ 12 ബോഗികള്‍‌ അപകടത്തില്‍പെട്ടു. ഒഴിവായത് വന്‍ ദുരന്തം

അങ്കമാലി കറുകുറ്റിയില്‍ തിരുവനന്തപുരം - മംഗലാപുരം എക്സ്‍പ്രസ് തീവണ്ടി പാളംതെറ്റി. 12 ബോഗികള്‍‌ അപകടത്തില്‍പെട്ടു, ആളപായമില്ല. അപകടത്തെ തുടര്‍‌ന്ന് മറ്റ് തീവണ്ടികള്‍‌ പിടിച്ചിട്ടിരിക്കുകയാണ്.

ഇന്ന് പുലര്‍ച്ചെ 2.45ഓടെ തിരുവനന്തപുരം - മംഗലാപുരം എക്സ്പ്രസ് കറുകുറ്റിക്ക് സമീപം പാളം തെറ്റുകയായിരുന്നു. പാളത്തിലെ വിള്ളലാണ് കാരണമെന്ന് പ്രാഥമിക നിഗമനം. മറ്റെന്തെങ്കിലും കാരണമാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. അട്ടിമറി ശ്രമമാക‌ാന്‍ സാധ്യതയില്ലെന്ന് ദക്ഷിണ റയില്‍വെ സോണല്‍ ജനറല്‍ മാനേജര്‍ പ്രദീപ് കുമാര്‍ മിത്ര പറഞ്ഞു.

പാലക്കാട്ട് നിന്നും എറണാകുള‍ത്തും നിന്നും കൊണ്ടുവന്ന രണ്ട് ക്രയിനുകള്‍ ഉപയോഗിച്ച് ബോഗികള്‍ ഉയര്‍ത്താനുള്ള ശ്രമം നടക്കുകയാണ്. മുഴുവന്‍ ബോഗികളും മാറ്റിയെങ്കില്‍ മാത്രമെ ഗതാഗതം പൂര്‍വ്വസ്ഥിതിയിലാവു. 6 മണിയോട് കൂടി എറണാകുളം ഭാഗത്തേക്ക് പോകുന്ന ട്രെയിനുകള്‍ക്ക് ഓടി തുടങ്ങുമെന്നാണ് പ്രതീക്ഷ. കോഴിക്കോട് ഭാഗത്തേക്ക് നാളെ രാവിലെയോട് കൂടിയെ ഗതാഗതം പുനസ്ഥാപിക്കാനാവൂ.

എറണാകുളം സൌത്ത് റെയില്‍വെ സ്റ്റേഷനില്‍ പ്രത്യേക ഹെല്‍പ് ലൈന്‍ കൌണ്ടറുകള്‍ തുറന്നിട്ടുണ്ട്. ആലപ്പുഴയിലേക്കും കോട്ടയം വഴി തിരുവനന്തപുരത്തേക്കും സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങി. ഡല്‍ഹി നിസ്സാമുദ്ദീന്‍ വരെ പോകുന്ന മംഗളാ എക്സ്പ്രസ് യാത്രക്കാര്‍ക്ക് പ്രത്യേക കാത്തിരിപ്പ് സൌകര്യം സൌത്ത് റെയില്‍വെ സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്. ഈ തീവണ്ടി എപ്പോള്‍ പുറപ്പെടുമെന്ന് വ്യക്തമാക്കിയിട്ടില്ല. കോഴിക്കോട് - തൃശ്ശൂര്‍ ഭാഗത്തേക്ക് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വ്വീസുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്.തീവണ്ടി യാത്ര മുടങ്ങിയവരുടെ ടിക്കറ്റ് തുക ഓണ്‍ലൈന്‍ വഴിയും അതത് ടിക്കറ്റ് കൌണ്ടറുകള്‍ വഴിയും തിരികെ നല്‍കും. നിലവില്‍ ഇന്ന് യാത്ര പുറപ്പെടേണ്ട 27 തീവണ്ടികളാണ് റദ്ദാക്കിയിരിക്കുന്നത്. 11 ട്രെയിനുകള്‍ പാതിവഴിയില്‍ പിടിച്ചിട്ട അവസ്ഥയിലുമാണ്.

തിരുവനന്തപുരത്ത് നിന്ന് തിരിക്കുന്ന ജനശതാബ്ദി, വേണാട് ട്രെയിനുകള്‍ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. എറണാകുളം - ഗുരുവായൂര്‍ ഇന്റര്‍സിറ്റി റദ്ദ് ചെയ്തു. ഏഴ് ദീര്‍ഘദൂര ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. തിരുനെല്‍വേലി - ഈറോഡ് വഴിയാണ് തിരിച്ചുവിട്ടത്. തിരുവനന്തപുരം - മുംബൈ എക്സ്പ്രസ്, കന്യാകുമാരി - ബംഗലൂരു എക്സ്പ്രസ്, ആലപ്പുഴ - ധന്‍ബാദ്, തിരുവനന്തപുരം - ഖൊരഗ്പൂര്‍ രപ്തിസാഗര്‍, തിരുവന്തപുരം ഹൈദരാബാദ് ശബരി എക്സ്പ്രസ്, തിരുവനന്തപുരം - ഡല്‍ഹി കേരള എക്സ്പ്രസ്, തിരുവനന്തപുരം - ഗുവാഹതി എന്നീ ട്രെയിനുകളാണ് വഴിതിരിച്ചുവിട്ടത്.

ഹെല്‍പ് ലൈന്‍ നമ്പറുകള്‍- തിരുവനന്തപുരം- 0471 2320012, തൃശൂര്‍ 0487 2429241.

അട്ടിമറി ശ്രമമല്ലെന്ന് റെയില്‍വെ

അപകടത്തിന് പിന്നില്‍ അട്ടിമറി ശ്രമമല്ലെന്ന് ദക്ഷിണ റെയില്‍വെ ജനറല്‍ മാനേജര്‍ പ്രദീപ്കുമാര്‍ മിശ്ര. പാളത്തിലെ വിള്ളലോ ബോഗികളുടെ കാലപ്പഴക്കമോ ആകാം കാരണം. ഇക്കാര്യം അന്വേഷിക്കാന്‍ ഡിപ്പാര്‍ട്ട്മെന്‍റ് മേധാവികളെ ചുമതപ്പെടുത്തിയിട്ടുണ്ട്. എറണാകുളം ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം വൈകുന്നേരം ആറ് മണിയോടെയും തൃശൂര്‍ ഭാഗത്തേക്കുള്ളത് നാളെ രാവിലെയോടെയും പുനസ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സാഹചര്യം ഇപ്പോള്‍ ശാന്തമെന്ന് റെയില്‍വേ ഏരിയാ മാനേജര്‍

സുരക്ഷാ സംവിധാനങ്ങളുമായി ഉദ്യോഗസ്ഥര്‍ പെട്ടെന്ന് തന്നെ സ്ഥലത്തെത്തിയതായി റെയില്‍വേ ഏരിയാ മാനേജര്‍ രാജേഷ് ചന്ദ്രന്‍.
യാത്രക്കാരെ റോഡ് മാര്‍ഗം ചികിത്സക്കായി എത്തിച്ചു. സാഹചര്യം ഇപ്പോള്‍ ശാന്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യാത്രക്കാര്‍ക്കായി വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയെന്ന് മുഖ്യമന്ത്രി

ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ യാത്രക്കാരെ സഹായിക്കാന്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആളുകളെ നിര്‍ദിഷ്ട സ്ഥാനത്തേക്കെത്തിക്കുന്നതിന് പ്രത്യേക ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

TAGS :

Next Story