Quantcast

പശുക്കടവ് ദുരന്തം: മരണം ആറായി

MediaOne Logo

Sithara

  • Published:

    30 May 2018 10:45 PM IST

പശുക്കടവ് ദുരന്തം: മരണം ആറായി
X

പശുക്കടവ് ദുരന്തം: മരണം ആറായി

പാറയുള്ള പറമ്പത്ത് വിഷ്ണുവിന്‍റെ മൃതദേഹമാണ് ലഭിച്ചത്

പശുക്കടവില്‍ മലവെള്ളപാച്ചിലില്‍ കാണാതായ ആറാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. കോതോട് സ്വദേശി പാറയുളള പറമ്പത്ത് വിഷ്ണുവിന്റെ മൃതദേഹമാണ് ലഭിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകീട്ട് സംസ്കാരിക്കും

എക്കലില്‍ പൂഴിത്തോട് - പവര്‍ഹൌസിനോട് ചേര്‍ന്ന് ഭജനമഠത്ത് പാറക്കെട്ടിനുളളില്‍ നിന്നാണ് വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ മുതല്‍ തന്നെ ആറ് സംഘങ്ങളായി തിരച്ചില്‍ തുടങ്ങിയിരുന്നു. ഇതോടെ മലവെള്ളപാച്ചിലില്‍ മരിച്ച ആറുപേരുടെയും ശരീരം ലഭിച്ചു.

ഞായറാഴ്ചയാണ് ഒരു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കടന്ത്രപുഴയില്‍ കുളിക്കാനിറങ്ങിയ ആറ് ചെറുപ്പക്കാര്‍ മലവെള്ളപാച്ചിലില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ രക്ഷപ്പെട്ടിരുന്നു. സജിന്‍, അക്ഷയ് രാജ്, അശ്വന്ത്, രജീഷ്, വിപിന്‍ദാസ് എന്നിവരാണ് അപകടത്തില്‍ മരിച്ച മറ്റുളളവര്‍. തൃശ്ശൂരില്‍ നിന്നെത്തിയ ദുരന്തനിവാരണസേന, അഗ്നിശമന സേന യൂണിറ്റുകള്‍, പ്രദേശവാസികള്‍ എന്നിവര്‍ മൂന്ന് ദിവസങ്ങളിലായി ഒഴുക്കില്‍പ്പെട്ടവര്‍ക്കുളള തിരച്ചിലിലായിരുന്നു. പല സമയത്തും പ്രതികൂല കാലാവസ്ഥയും പുഴയിലെ വെള്ളവും രക്ഷാപ്രവര്‍ത്തനത്തില്‍ തടസ്സമായി നിന്നു.

TAGS :

Next Story