Quantcast

മൂന്നാറില്‍ ഭൂരഹിതര്‍ക്കായി നല്‍കിയ ഭൂമിയും ഭൂമാഫിയ തട്ടിയെടുത്തു

MediaOne Logo

admin

  • Published:

    30 May 2018 12:00 PM GMT

നൂറ്റി അറുപത്തി ഒന്‍പത് പേര്‍ക്ക് സീറോ ലാന്‍റ് പദ്ധതി പ്രകാരം നല്‍കിയ ചിത്തിരപുരം കോളനിയില്‍ ഉയരുന്നത് റിസോര്‍ട്ടുകള്‍.സ്ഥലം കിട്ടിയവരില്‍ വീടുവെച്ചത് അന്‍പതില്‍ താഴെ ആളുകള്‍ മാത്രം.

മൂന്നാറില്‍ ഭൂരഹിതര്‍ക്കായി നല്‍കിയ ഭൂമിയും ഭൂമാഫിയ തട്ടിയെടുത്തു. നൂറ്റി അറുപത്തി ഒന്‍പത് പേര്‍ക്ക് സീറോ ലാന്‍റ് പദ്ധതി പ്രകാരം നല്‍കിയ ചിത്തിരപുരം കോളനിയില്‍ ഉയരുന്നത് റിസോര്‍ട്ടുകള്‍.സ്ഥലം കിട്ടിയവരില്‍ വീടുവെച്ചത് അന്‍പതില്‍ താഴെ ആളുകള്‍ മാത്രം.

ദേവികുളം താലൂക്കില്‍ മൂന്നാറഇനു സമീപം പള്ളിവാസല്‍ പഞ്ചായത്തിലാണ് ചിത്തിരപുരം. ഇവിടെ ഭൂമിയില്ലാത്ത വര്‍ക്കായി 2012 - 13 കാലയളവില്‍ 216 /1/1 എന്ന സര്‍വ്വേ നന്പര്ഡ പ്രകാരം അഞ്ച് ഏക്കര്‍ ഏഴു സെന്‍റ് സ്ഥലം സീറോ ലാന്‍റ് പദ്ധതി പ്രകാരം നല്‍കിയിരുന്നു. ഒരു കുടുംബത്തിന് മൂന്ന് സെന്‍റ് സ്ഥലം വീതം 169 കുടുബങ്ങള്‍ക്ക് ഭൂമി നല്‍കിയത്. എന്നാല്‍ ഭൂമി നല്‍കി നാലു വര്‍ഷം പിന്നിടുന്പോള്‍ ഇവിടെ വീട് വെച്ചതാകട്ടെ അന്‍പതില്‍ താഴെ കുടുംബങ്ങളും.അവരാകട്ടെ ഇവിടെ താമസിക്കുന്നതുമില്ല. ഇവിടെ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതില്‍ റിസോര്‍ട്ട് മാഫിയക്ക് എതിര്‍പ്പുണ്ടായിരുന്നു.റിസോര്‍ട്ടുകള്‍ക്ക് നടുവില്‍ ഒരു കോളനി വരുന്നതിലായിരുന്നു എതിര്‍പ്പ്. എന്നാല്‍ എതിര്‍പ്പ് മറികടന്നു സര്‍ക്കാര്‍ ഭൂമി നല്‍കിയതോടെ ഭൂമാഫിയ പല വ്യാജപേരുകളിലും ഭൂമി സ്വന്തമാക്കുകയും മറ്റുള്ളവരില്‍ നിന്ന് പണംകൊടുത്ത് ഭൂമി ഏറ്റെടുക്കുകയും ചെയ്തു.


സര്‍ക്കാര്‍ നാല്‍കിയ ഭൂമി 25 വര്‍ഷത്തേക്ക് വില്‍പ്പന നടത്താന്‍ കഴിയില്ല എന്ന നിയമം നിലനില്‍ക്കന്പോഴാണിത്. അതോടെ ഈ ഭൂമിയില്‍ റിസോര്‍ട്ട് നിര്‍മ്മാണവും ആരംഭിച്ചു.

TAGS :

Next Story