Quantcast

തോമസ് ചാണ്ടി ഗതാഗത മന്ത്രി

MediaOne Logo

Muhsina

  • Published:

    30 May 2018 7:22 PM GMT

തോമസ് ചാണ്ടി ഗതാഗത മന്ത്രി
X

തോമസ് ചാണ്ടി ഗതാഗത മന്ത്രി

കുട്ടനാട് എം എൽ എ തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

കുട്ടനാട് എം എൽ എ തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ മന്ത്രി എ കെ ശശീന്ദ്രൻ കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പ് തന്നെയാണ് തോമസ് ചാണ്ടിക്കും ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രി, മന്ത്രിമാര്‍, രാജിവെച്ച എ കെ ശശീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മലപ്പുറം ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിലായതിനാല്‍ യുഡിഎഫ് നേതാക്കള്‍ ആരും ഉണ്ടായിരുന്നില്ല. വിഎസ് അച്യുതാനന്ദനും, ബിജെപി നേതാക്കളും പങ്കെടുത്തില്ല.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുള്ള രണ്ടാമത്തെ സത്യപ്രതിജ്ഞ ചടങ്ങാണ് രാജ്ഭവനില്‍ നടന്നത്. മൂന്ന് മണിയോടെ ചടങ്ങില്‍ പങ്കെടുക്കാനുള്ള രാഷ്ട്രീയ-മത നേതാക്കളും, പാര്‍ട്ടി പ്രവര്‍ത്തകരും എത്തിയിരുന്നു. 4 മണിക്ക് ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവം വേദിയിലെത്തി.

പതിവ് ചായ സല്‍ക്കാരത്തിന് ശേഷം സെക്രട്ടേറിയേറ്റിലെ ഓഫീസിലെത്തി ചുമതലയേറ്റെടുത്തു. സത്യപ്രതിജ്ഞ കാണാന്‍ തോമസ് ചാണ്ടിയുടെ ഭാര്യയും മക്കളും മരുമക്കളും എത്തി

വിവാദശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ എകെ ശശീന്ദ്രൻ രാജി വെച്ച ഒഴിവിലേക്കാണ് തോമസ് ചാണ്ടിയെ മന്ത്രിയായി ഇടതു മുന്നണി തീരുമാനിച്ചത്.

കുട്ടനാട് മണ്ഡലത്തിൽ നിന്ന് തുടർച്ചയായി മൂന്നാം തവണയാണ് തോമസ് ചാണ്ടി നിയമസഭയിലേക്ക് എത്തുന്നത്. തോമസ് ചാണ്ടി മന്ത്രിയാകുമ്പോഴും എകെ ശശീന്ദ്രൻ ആയിരിക്കും പാർലമെന്ററി പാർട്ടി നേതാവ്. തോമസ് ചാണ്ടി മന്ത്രിയായതോടെ ആലപ്പുഴയിൽ നിന്നുള്ള മന്ത്രിമാരുടെ എണ്ണം നാലാവും.

TAGS :

Next Story