Quantcast

കോണ്‍ഗ്രസ് കര്‍ഷക വിരുദ്ധ പാര്‍ട്ടിയല്ല, മാണിയെ തള്ളി പിജെ ജോസഫ്

MediaOne Logo

Jaisy

  • Published:

    30 May 2018 9:14 AM GMT

കോണ്‍ഗ്രസ് കര്‍ഷക വിരുദ്ധ പാര്‍ട്ടിയല്ല, മാണിയെ തള്ളി പിജെ ജോസഫ്
X

കോണ്‍ഗ്രസ് കര്‍ഷക വിരുദ്ധ പാര്‍ട്ടിയല്ല, മാണിയെ തള്ളി പിജെ ജോസഫ്

പാര്‍ട്ടി മുഖപത്രമായ പ്രതിച്ഛായയിലൂടെയായിരുന്നു കെ.എം മാണി കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ചത്

കോണ്‍ഗ്രസിനെതിരെയുള്ള കെ.എം മാണിയുടെ വിമര്‍ശം തള്ളി പി ജെ ജോസഫ്. കോണ്‍ഗ്രസ് കര്‍ഷകവിരുദ്ധ പാര്‍ട്ടിയല്ലെന്ന് ജോസഫ് പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് പിന്നീട് വ്യക്തമാക്കുമെന്നും ജോസഫ് പറഞ്ഞു.

പാര്‍ട്ടി മുഖപത്രമായ പ്രതിച്ഛായയിലൂടെയായിരുന്നു കെ.എം മാണി കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ചത്. ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ വിഷയങ്ങളില്‍ ജനങ്ങളെ വഞ്ചിച്ച നിലപാടാണ് കോണ്‍ഗ്രസിന്റേതെന്നായിരുന്നു മാണിയുടെ പ്രതികരണം. എന്നാല്‍ ഈ നിലപാട് പൂര്‍ണമായും തള്ളിയാണ് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ കൂടിയായ ജോസഫ് രംഗത്ത് വന്നിരിക്കുന്നത്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ പാര്‍ട്ടി നിലപാട് കൂട്ടായി ആലോചിച്ചശേഷമാകും തീരുമാനിക്കുകയെന്നും ജോസഫ് വ്യക്തമാക്കി. കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ കേരള കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നതയുണ്ടെന്നാണ് ഇരുനേതാക്കളുടെയും പ്രസ്താവന സൂചിപ്പിക്കുന്നത്.

TAGS :

Next Story