Quantcast

കോട്ടയം മെഡിക്കല്‍ കോളജില്‍ അത്യാസന്ന നിലയിലെത്തിയ രോഗിക്ക് ചികിത്സ നിഷേധിച്ചു

MediaOne Logo

Alwyn

  • Published:

    30 May 2018 9:29 AM GMT

കോട്ടയം മെഡിക്കല്‍ കോളജില്‍ അത്യാസന്ന നിലയിലെത്തിയ രോഗിക്ക് ചികിത്സ നിഷേധിച്ചു
X

കോട്ടയം മെഡിക്കല്‍ കോളജില്‍ അത്യാസന്ന നിലയിലെത്തിയ രോഗിക്ക് ചികിത്സ നിഷേധിച്ചു

നാലര മണിക്കൂറോളം രോഗിക്ക് ആംബുലന്‍സില്‍ തന്നെ കിടക്കേണ്ടി വന്നു.

കോട്ടയം മെഡിക്കല്‍ കോളജില്‍ അത്യാസന്നനിലയില്‍ എത്തിയ രോഗിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. വെന്‍റിലേറ്റര്‍ ഒഴിവില്ലാത്തതിനാല്‍ നാല് മണിക്കൂറോളം ആമ്പുലന്‍സില്‍ തന്നെ രോഗിക്ക് കിടക്കേണ്ടിവന്നു. എന്നാല്‍ രോഗി അത്യാസന്ന നിലയില്‍ അല്ലായിരുന്നുവെന്നും വെന്‍റിലേറ്റര്‍ സൌകര്യം ഒരുക്കാനെടുത്ത കാലതാമസം മാത്രമാണ് ഉണ്ടായതെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.

പന്തളം സ്വദേശിയായ ശശിധരനാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നാല് മണിക്കൂറോളം ചികിത്സ നിഷേധിക്കപ്പെട്ടത്. തിരുവല്ലയിലെ
ബിലീവിയേഴ്സ് മെഡിക്കല്‍ കോളജില്‍ നിന്നും ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് കോട്ടയം മെഡിക്കല്‍ കോളജില്‍ ശശിധരനെ എത്തിച്ചു. എന്നാല്‍ വെന്‍റിലേറ്റര്‍ സൌകര്യമുള്ള ബെഡ് ഇല്ലാതിരുന്നതിനാല്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് നാല് മണിക്കൂറുകളോളം ശശിധരന് ആമ്പുലന്‍സില്‍ തന്നെ കിടക്കേണ്ടിവന്നു. ആമ്പുലന്‍സില്‍ കിടന്നിട്ട് പോലും വേണ്ട രീതിയിലുള്ള പരിചരണം ലഭിച്ചില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

തുര്‍ന്ന് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ രാത്രി എട്ടരയോടെയാണ് ഇയാളെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ രോഗി അത്യാസന നിലയില്‍ അല്ലായിരുന്നുവെന്നും വെന്‍റിലേറ്റര്‍ സൌകര്യം ഒരുക്കാനെടുത്ത കാലതാമസം മാത്രമാണ് ഉണ്ടായതെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ചികിത്സ നിഷേധിക്കപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസും അറിയിച്ചു.

Next Story