Quantcast

ചോദ്യംചോദിച്ചാല്‍ ഉത്തരമില്ല; കോണ്‍ഗ്രസാണോ കമ്യൂണിസ്റ്റാണോ എന്നാണ് മറുചോദ്യമെന്ന് പ്രകാശ് രാജ്

MediaOne Logo

Sithara

  • Published:

    30 May 2018 8:47 AM GMT

ചോദ്യംചോദിച്ചാല്‍ ഉത്തരമില്ല; കോണ്‍ഗ്രസാണോ കമ്യൂണിസ്റ്റാണോ എന്നാണ് മറുചോദ്യമെന്ന് പ്രകാശ് രാജ്
X

ചോദ്യംചോദിച്ചാല്‍ ഉത്തരമില്ല; കോണ്‍ഗ്രസാണോ കമ്യൂണിസ്റ്റാണോ എന്നാണ് മറുചോദ്യമെന്ന് പ്രകാശ് രാജ്

എന്തുകൊണ്ട് യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ലെന്ന് ചോദിച്ചാല്‍ നിങ്ങള്‍ കോണ്‍ഗ്രസാണോ എന്ന് മറുചോദ്യം. എന്തുകൊണ്ട് ദാരിദ്ര്യവും കാര്‍ഷകരുടെ പ്രശ്നങ്ങളുമെന്നു ചോദിച്ചാല്‍ നിങ്ങള്‍ കമ്മ്യൂണിസ്റ്റാണോ എന്നും ചോദിക്കുമെന്ന് പ്രകാശ് രാജ്

രാജ്യത്ത് ചോദ്യം ചോദിക്കുമ്പോള്‍ ഉത്തരങ്ങള്‍ക്ക് പകരം മറുചോദ്യങ്ങളാണ് ഉണ്ടാകുന്നതെന്ന് നടന്‍ പ്രകാശ് രാജ്. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചുവരുകയാണ്. ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്ക് ഉത്തരങ്ങള്‍ നല്‍കാന്‍ ആരും തയ്യാറല്ല. മറു ചോദ്യങ്ങളിലൂടെയാണ് ചോദ്യകര്‍ത്താവിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ലെന്ന് ചോദിച്ചാല്‍ നിങ്ങള്‍ കോണ്‍ഗ്രസാണോ എന്ന് ചോദിക്കും. എന്തുകൊണ്ട് ദാരിദ്ര്യവും കാര്‍ഷകരുടെ പ്രശ്നങ്ങളുമെന്നു ചോദിച്ചാല്‍ നിങ്ങള്‍ കമ്മ്യൂണിസ്റ്റാണോ എന്ന് ചോദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഗാന്ധിയെ കൊന്നവരുടെ പിന്‍മുറക്കാര്‍ ഇന്ത്യയുടെ ജനാധിപത്യം തകര്‍ക്കാന്‍ ശ്രമിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. മന്ത്രി കടന്നപള്ളി രാമചന്ദ്രന്‍, എം ടി വാസുദേവന്‍ നായര്‍, സച്ചിദാനന്ദന്‍, തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. ഇന്ന് നാല് വേദികളിലായി നടക്കുന്ന പരിപാടികളില്‍ വിദേശ എഴുത്തുകാര്‍ ഉള്‍പ്പെടെ പങ്കെടുക്കും.

TAGS :

Next Story