Quantcast

ലേഡീസ് ഒണ്‍ലി ബൂത്തുകളുമായി പൊന്നാനി

MediaOne Logo

admin

  • Published:

    30 May 2018 10:23 PM GMT

ലേഡീസ് ഒണ്‍ലി ബൂത്തുകളുമായി പൊന്നാനി
X

ലേഡീസ് ഒണ്‍ലി ബൂത്തുകളുമായി പൊന്നാനി

1957ല്‍ നടന്ന തെരഞ്ഞെടുപ്പ് മുതല്‍ വനിതകള്‍ക്കായി പ്രത്യകം ബൂത്തുകള്‍ ഒരുക്കിയിരുന്നു. സ്ത്രീകളെ വോട്ടെടുപ്പില്‍ പങ്കാളികളാക്കുകയായിരുന്നു ലക്ഷ്യം. തീര പ്രദേശത്ത് സ്ഥിതിചെയ്യുന്ന മണ്ഡലങ്ങളിലാണ് സ്ത്രീവോട്ടര്‍മാര്‍ക്കും-പുരുഷ വോട്ടര്‍മാര്‍ക്കും പ്രത്യകം ബൂത്തുകള്‍ സജീകരിക്കുന്നത്.

വനിത വോട്ടര്‍മാര്‍ക്ക് മാത്രമായി ബൂത്തുകള്‍ഉളള ഏക മണ്ഡലമാണ് പൊന്നാനി.12 ബൂത്തുകളാണ് വനിത വോട്ടര്‍മാര്‍ക്കായി ഉളളത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ ബൂത്തുകളില്‍ മികച്ച പോളിങ്ങാണ് രേഖപെടുത്തിയത്.

1957ല്‍ നടന്ന തെരഞ്ഞെടുപ്പ് മുതല്‍ വനിതകള്‍ക്കായി പ്രത്യകം ബൂത്തുകള്‍ ഒരുക്കിയിരുന്നു. സ്ത്രീകളെ വോട്ടെടുപ്പില്‍ പങ്കാളികളാക്കുകയായിരുന്നു ലക്ഷ്യം. തീര പ്രദേശത്ത് സ്ഥിതിചെയ്യുന്ന മണ്ഡലങ്ങളിലാണ് സ്ത്രീവോട്ടര്‍മാര്‍ക്കും-പുരുഷ വോട്ടര്‍മാര്‍ക്കും പ്രത്യകം ബൂത്തുകള്‍ സജീകരിക്കുന്നത്. എന്നാല്‍ സംസ്ഥാനത്തെ പൊന്നാനി ഒഴികെ ഉളള എല്ലാ മണ്ഡലങ്ങളില്‍നിന്നും വനിതകള്‍ക്കുളള പ്രത്യക ബൂത്തുകള്‍ ഒഴിവാക്കി. അവിടങ്ങളിലിപ്പോള്‍ സ്ത്രീവോട്ടര്‍മാര്‍ക്കും, പുരുഷ വോട്ടര്‍മാര്‍ക്കും ഓരോ ബൂത്തുകളാണ് ഉളളത്. സ്ത്രീവോട്ടര്‍മാര്‍ക്കുളള പ്രത്യക ബൂത്തുകള്‍ ഒഴിവാക്കുന്നതിന് ഉളള ചര്‍ച്ചകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയെങ്കിലും മുസ്ലീം ലീഗിന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് പൊന്നാനിയില്‍ നിലവിലെ സ്ഥിതി തുടരാന്‍ തീരുമാനിച്ചു. തങ്ങള്‍ക്ക് ഒരുക്കിയ പ്രത്യക ബൂത്തുകളില്‍ സ്ത്രീകള്‍ അധികമായി എത്താറുണ്ട്. ഇത്തവണയും 12 ബൂത്തുകളിലും മികച്ച പോളിങ്ങാണ് പ്രതീക്ഷികുന്നത്.

പൊന്നാനി നഗരസഭക്ക് അകത്താണ് 12 ബൂത്തുകളുംഉളളത്. ഇത്തവണ 12 ബൂത്തുകളിലും വനിത പോളിങ്ങ് ഉദ്യോഗസ്ഥരാണ് ഉണ്ടാവുക.

TAGS :

Next Story