നായനാര്‍ അക്കാദമി ഇന്ന് ഉദ്ഘാടനം ചെയ്യും

നായനാര്‍ അക്കാദമി ഇന്ന് ഉദ്ഘാടനം ചെയ്യും
വൈകിട്ട് നാലിന് അക്കാദമി ഉദ്ഘാടനവും നായനാരുടെ പ്രതിമയുടെ അനാച്ഛാദനവും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിര്‍വ്വഹിക്കും
മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ സ്മരണക്കായി കണ്ണൂര്‍ ബര്‍ണശ്ശേരിയില്‍ നിര്‍മിച്ച നായനാര്‍ അക്കാദമി ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് അക്കാദമി ഉദ്ഘാടനവും നായനാരുടെ പ്രതിമയുടെ അനാച്ഛാദനവും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിര്‍വ്വഹിക്കും.
2005ലാണ് ബഹുജനങ്ങളില്‍ നിന്ന് സമാഹരിച്ച ആറേകാല്‍ കോടി രൂപ ഉപയോഗിച്ച് കണ്ണൂര്‍ ബര്‍ണശേരിയില്‍ 3.74 ഏക്കര്‍ ഭൂമി നായനാര്‍ അക്കാദമിക്കായി വാങ്ങിയത്. തുടര്‍ന്ന് പ്രവാസി മലയാളികളില്‍ നിന്ന് സ്വരൂപിച്ച രണ്ടേകാല്‍ കോടി രൂപക്ക് അക്കാദമിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കമിട്ടു. 2017ല്‍ ഹുണ്ടിക പിരിവിലൂടെ ലഭിച്ച 20.47 കോടി രൂപ ചെലവിട്ടാണ് അക്കാദമിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.45000 ചതുരശ്ര അടി വിസ്തൃതിയില്‍ മൂന്ന് നിലകളിലായി നിര്‍മ്മിച്ച അക്കാദമി കെട്ടിടത്തില്‍ റഫറന്‍സ് ലൈബ്രറി, ഓഡിറ്റോറിയം മുതലായവയും സജ്ജീകരിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം വിവരിക്കുന്ന മ്യൂസിയമാണ് അക്കാദമിയുടെ പ്രധാന ആകര്‍ഷണം.
വൈകിട്ട് നാലിന് അക്കാദമിയുടെ ഉദ്ഘാടനവും നായനാരുടെ പ്രതിമയുടെ അനാച്ഛാദനവും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിര്‍വ്വഹിക്കും. അക്കാദമി കെട്ടിടത്തിന്റെയും മ്യൂസിയത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.
Adjust Story Font
16

