Quantcast

പാലക്കയം തട്ട് വിനോദസഞ്ചാര കേന്ദ്രത്തിന്റെ ഭൂമിയുടെ ഉടമസ്ഥതയില്‍ തര്‍ക്കം

MediaOne Logo
പാലക്കയം തട്ട് വിനോദസഞ്ചാര കേന്ദ്രത്തിന്റെ ഭൂമിയുടെ ഉടമസ്ഥതയില്‍ തര്‍ക്കം
X

പാലക്കയം തട്ട് വിനോദസഞ്ചാര കേന്ദ്രത്തിന്റെ ഭൂമിയുടെ ഉടമസ്ഥതയില്‍ തര്‍ക്കം

രണ്ട് വര്‍ഷം മുമ്പാണ് കണ്ണൂര്‍ ജില്ലയില്‍ കേരള കര്‍ണാടക വനാതിര്‍ത്തിയിലുളള പാലക്കയം തട്ട് ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍ ഏറ്റെടുത്ത് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്.

കണ്ണൂര്‍ പാലക്കയം തട്ട് വിനോദസഞ്ചാര കേന്ദ്രത്തിന്റെ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് റവന്യൂ ടൂറിസം വകുപ്പുകള്‍ രണ്ട് തട്ടില്‍. കോടികള്‍ മുടക്കി ഇവിടെ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ റവന്യൂ വകുപ്പ് വിട്ടു നല്‍കിയ ഭൂമിയിലാണെന്നാണ് ടൂറിസം വകുപ്പ് പറയുന്നത്. എന്നാല്‍ പാലക്കയം തട്ടില്‍ റവന്യൂ ഭൂമി ഇല്ലന്നാണ് വില്ലേജ് അധികൃതരുടെ വിശദീകരണം.

രണ്ട് വര്‍ഷം മുമ്പാണ് കണ്ണൂര്‍ ജില്ലയില്‍ കേരള കര്‍ണാടക വനാതിര്‍ത്തിയിലുളള പാലക്കയം തട്ട് ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍ ഏറ്റെടുത്ത് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. നിലവില്‍ ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ വികസന പദ്ധതികള്‍ ഇവിടെ പൂര്‍ത്തിയായി കഴിഞ്ഞു. ന്യൂ നടുവില്‍ വില്ലേജിനു കീഴിലുളള 25 ഏക്കര്‍ റവന്യൂ ഭൂമി ടൂറിസം വകുപ്പിന് വിട്ടു കിട്ടിയിട്ടുണ്ടന്നും ഇവിടെയാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയതെന്നുമാണ് ടൂറിസം വകുപ്പിന്റെ വിശദീകരണം.

എന്നാല്‍ വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ വില്ലേജ് അധികൃതര്‍ പറയുന്നത് പ്രസ്തുത പ്രദേശത്ത് റവന്യൂ വകുപ്പിന് മിച്ചഭൂമിയോ റവന്യൂ ഭൂമിയോ ഇല്ലാ എന്നാണ്. മാത്രവുമല്ല, ടൂറിസം വകുപ്പിന് ഭൂമി വിട്ടു നല്‍കിയിട്ടില്ലെന്നും വില്ലേജ് അധികൃതര്‍ പറയുന്നു.

പാലക്കയം തട്ട് വിനോദ സഞ്ചാര കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല പ്രതിമാസം 300005 രൂപക്ക് ടൂറിസം പ്രമോഷണ്‍ കൌണ്‍സില്‍ അഞ്ച് വര്‍ഷത്തേക്ക് സ്വകാര്യ വ്യക്തിക്ക് കൈമാറിയിരിക്കുകയാണ്. മാത്രവുമല്ല തുടര്‍ വികസന പദ്ധതികള്‍ക്കായി 23 കോടി രൂപയുടെ വികസന പദ്ധതികളും ഇവര്‍ സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.

TAGS :

Next Story