Quantcast

തൃശ്ശൂര്‍ പാലിയേക്കര ടോള്‍ കമ്പനി ഇരട്ടിയിലധികം ലാഭം നേടുമെന്ന് കന്പനിയുടെ തന്നെ കണക്കുകള്‍

MediaOne Logo

Damodaran

  • Published:

    31 May 2018 7:42 AM GMT

തൃശ്ശൂര്‍ പാലിയേക്കര ടോള്‍ കമ്പനി ഇരട്ടിയിലധികം ലാഭം നേടുമെന്ന് കന്പനിയുടെ തന്നെ കണക്കുകള്‍
X

തൃശ്ശൂര്‍ പാലിയേക്കര ടോള്‍ കമ്പനി ഇരട്ടിയിലധികം ലാഭം നേടുമെന്ന് കന്പനിയുടെ തന്നെ കണക്കുകള്‍

ടോള്പിരിവ് മുടങ്ങിയ 4 മണിക്കൂര്‍ കൊണ്ട് 5367 വാഹനങ്ങള്‍ കടന്ന് പോയി എന്നും 4 ലക്ഷത്തി അറുപത്തിയൊമ്പതിനായിരം രൂപയുടെ നഷ്ടമുണ്ടായതായും കാണിച്ച് ടോള് കമ്പനി ജില്ലാപോലീസ്

ടോള്‍ തുടരാന്‍ പതിനഞ്ച് വര്‍ഷം കൂടി ബാക്കിയിരിക്കെ തൃശ്ശൂര്‍ പാലിയേക്കര ടോള് കമ്പനി ഇരട്ടിയിലധികം ലാഭം നേടുമെന്ന് കന്പനിയുടെ തന്നെ കണക്കുകള്‍. ടോള്‍ പിരിവ് നാല് മണിക്കൂര്‍ മുടങ്ങിയപ്പോള്‍ നാല് ലക്ഷത്തി അറുപതിനായിരം രൂപ നഷ്ടമുണ്ടായന്ന് ടോള് കമ്പനിയുടെ വെളിപെടുത്തല്‍.അഞ്ച് വര്ഷം കൊണ്ട് അടങ്കല് തുകയുടെ പകുതിയിലധികമാണ് കമ്പനി പിരിച്ചടുത്തത്.ടോള് നിരക്ക് പുനപരിശോധിക്കണമെന്ന ആവശ്യം ശക്തം.

നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ ചില്ലറക്ഷാമം മൂലം രൂക്ഷമായ ഗതാഗത കുരുക്കിനെ തുടര്ന്ന് യൂത്ത് കോണ്‍ഗ്രസും, ഡിവൈഎഫ്ഐ യും പൊലീസ് നേരിട്ടും പതിനേഴ് തവണ ടോള് പിരിവ് നിര്ത്തി വെപ്പിച്ചു.ഇങ്ങനെ ടോള്പിരിവ് മുടങ്ങിയ 4 മണിക്കൂര്‍ കൊണ്ട് 5367 വാഹനങ്ങള്‍ കടന്ന് പോയി എന്നും 4 ലക്ഷത്തി അറുപത്തിയൊമ്പതിനായിരം രൂപയുടെ നഷ്ടമുണ്ടായതായും കാണിച്ച് ടോള് കമ്പനി ജില്ലാപോലീസ് അധികൃതര്ക്ക് പരാതി നല്കി. യുവജനസംഘടനകള്‍ക്കും പുതുക്കാട് പൊലീസിനുമെതിരെയാണ് പരാതി..

2015 മാര്‍ച്ച് മാസത്തിലെ വിവരാവകാശ പ്രകാരം 26 ലക്ഷം രൂപയാണ് ശരാശരി പ്രതിമാസ ടോള്‍ പിരിവ്. ഇത് പ്രകാരം 4 വര്‍ഷവും പതിനൊന്ന് മാസവും കൊണ്ട് 450 കോടി രൂപയിലധികം പിരിച്ച് കഴിഞ്ഞിട്ടുണ്ടാവും. കരാര്‍ പ്രകാരം ഇനിയും 15 വര്‍ഷം കൂടി ടോള്‍ പിരിക്കാം. 725.82 കോടി രൂപയാണ് ദേശീയപാതയുടെ ആകെ അടങ്കല്‍ തുക.

TAGS :

Next Story