Quantcast

കൊടുങ്ങല്ലൂര്‍ അഴീക്കോട് സദാചാര ഗുണ്ടായിസം

MediaOne Logo

Damodaran

  • Published:

    31 May 2018 5:32 PM GMT

കൊടുങ്ങല്ലൂര്‍ അഴീക്കോട് സദാചാര ഗുണ്ടായിസം
X

കൊടുങ്ങല്ലൂര്‍ അഴീക്കോട് സദാചാര ഗുണ്ടായിസം

യുവാവിനെ നഗ്നനാക്കി വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു. അഴീക്കോട് മേനോന്‍ ബസാറില്‍ ഇന്നലെ രാത്രിയാണ് സംഭവം

തൃശൂര്‍ കൊടുങ്ങല്ലൂരില്‍ സദാചാര ഗുണ്ടായിസം. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടുവെന്ന് ആരോപിച്ച് മധ്യവയസ്കനെ നഗ്നനാക്കി വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ടു മര്‍ദിച്ചു. ഗുരുതരമായി പരിക്കേറ്റ മേനോന്‍ ബസാര്‍ സ്വദേശി സലാം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. മേനോന്‍ ബസാര്‍ സ്വദേശി സലാമിനെ സംശയാസ്പദമായ രീതിയില്‍ കണ്ടെന്ന് ആരോപിച്ച് മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് നഗ്നനാക്കി വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട ശേഷവും മര്‍ദനം തുടര്‍ന്നു. മണിക്കൂറുകളോളം വിചാരണ നീണ്ടു. പൊലീസെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. ഒമ്പതോളം പേര്‍ വന്ന് കൂട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നുവെന്ന് സലാം പറഞ്ഞു

ഗുരുതരമായി പരിക്കേറ്റ ഇയാളെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സലാമിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

TAGS :

Next Story