Quantcast

കീഴാറ്റൂരില്‍ വയല്‍കിളികളുടെ മൂന്നാംഘട്ട സമരത്തിന് തുടക്കമായി

MediaOne Logo

Sithara

  • Published:

    31 May 2018 10:15 AM GMT

കീഴാറ്റൂരില്‍ വയല്‍കിളികളുടെ മൂന്നാംഘട്ട സമരത്തിന് തുടക്കമായി
X

കീഴാറ്റൂരില്‍ വയല്‍കിളികളുടെ മൂന്നാംഘട്ട സമരത്തിന് തുടക്കമായി

ബദല്‍സാധ്യതകള്‍ പരിശോധിക്കണമെന്നും മറ്റ് സാധ്യതകളൊന്നും പ്രാവര്‍ത്തികമാകാതിരുന്നാല്‍ മാത്രം മേല്‍പ്പാലത്തെക്കുറിച്ച് ചര്‍ച്ച നടത്തിയാല്‍ മതിയെന്ന് വയല്‍ക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂര്‍ മീഡിയവണിനോട് പറഞ്ഞു. 

കീഴാറ്റൂരില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തി ബൈപ്പാസ് വിരുദ്ധസമരത്തിന്റെ മൂന്നാംഘട്ടത്തിന് തുടക്കമായി. വയല്‍ക്കിളി സമര നേതാവ് നമ്പ്രാടത്ത് ജാനകി സമരം ഉദ്ഘാടനം ചെയ്തു. ബദല്‍ സാധ്യതകള്‍ പരിശോധിക്കണമെന്നും മറ്റ് സാധ്യതകളൊന്നും പ്രാവര്‍ത്തികമായില്ലെങ്കില്‍ മാത്രം മേല്‍പ്പാലമെന്ന സാധ്യത പരിശോധിക്കാമെന്നും വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.

സി.പി.എം പ്രവര്‍ത്തകര്‍ തീയ്യിട്ട് നശിപ്പിച്ച സമരപ്പന്തലിന് സമീപം വീണ്ടും പന്തല്‍ കെട്ടി വയല്‍ക്കിളികള്‍ മൂന്നാംഘട്ട ബൈപ്പാസ് വിരുദ്ധ സമരത്തിന് തുടക്കമിട്ടു. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തളിപ്പറമ്പില്‍ നിന്നും ആരംഭിച്ച റാലിക്ക് പിന്നില്‍ ആയിരങ്ങളാണ് അണിനിരന്നത്. വയല്‍ക്കിളി സമര നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ഇവരെ സ്വീകരിച്ചു. തുടര്‍ന്ന് നടന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ സമരനായിക നമ്പ്രാടത്ത് ജാനകി ഉദ്ഘാടനം ചെയ്തു.

മുന്‍ കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍, സുരേഷ്‌ഗോപി എം.പി പി.സി ജോര്‍ജ്്, സി.ആര്‍.നീലകണ്ഠന്‍, ഗ്രോവാസു തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ രാഷ്ട്രീയ സാമൂഹ്യസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസാരിച്ചു. ബൈപ്പാസുമായി ബന്ധപ്പെട്ട ബദല്‍സാധ്യതകള്‍ പരിശോധിക്കണമെന്നും മറ്റൊന്നും പ്രാവര്‍ത്തികമായില്ലെങ്കില്‍ മാത്രം മേല്‍പ്പാലത്തെക്കുറിച്ച് ആലോചിക്കാമെന്നും സമരനേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.

രണ്ട് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷയായിരുന്നു പോലീസ് പരിപാടിക്ക് ഏര്‍പ്പെടുത്തിയത്.

TAGS :

Next Story