Quantcast

ജഡ്ജിക്ക് കോഴവാഗ്ദാനം: കോടതിയലക്ഷ്യ കേസ് ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് പരിഗണിക്കും

MediaOne Logo

Sithara

  • Published:

    1 Jun 2018 4:44 AM IST

ജഡ്ജിക്ക് കോഴവാഗ്ദാനം: കോടതിയലക്ഷ്യ കേസ് ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് പരിഗണിക്കും
X

ജഡ്ജിക്ക് കോഴവാഗ്ദാനം: കോടതിയലക്ഷ്യ കേസ് ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് പരിഗണിക്കും

ജഡ്ജിക്ക് കോഴവാഗ്ദാനം ചെയ്ത സംഭവത്തില്‍ ക്രിമിനല്‍ കോടതിയലക്ഷ്യ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് അനുമതി ആവശ്യപ്പെട്ടുള്ള ഹരജി അഡ്വക്കേറ്റ് ജനറല്‍ ഇന്ന് പരിഗണിക്കും

ജഡ്ജിക്ക് കോഴവാഗ്ദാനം ചെയ്ത സംഭവത്തില്‍ ക്രിമിനല്‍ കോടതിയലക്ഷ്യ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് അനുമതി ആവശ്യപ്പെട്ടുള്ള ഹരജി അഡ്വക്കേറ്റ് ജനറല്‍ ഇന്ന് പരിഗണിക്കും. അഡ്വക്കേറ്റ് ജയശങ്കറാണ് ഹര്‍ജിക്കാരന്‍. നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതികളിലൊരാള്‍ സുഹൃത്തു വഴി തനിക്ക് കോഴവാഗ്ദാനം ചെയ്തെന്ന് ജഡ്ജി കെ ടി ശങ്കരനാണ് തുറന്ന കോടതിയില്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്‍മാറിയിരുന്നു. സംഭവത്തിന്‍മേല്‍ അന്വേഷണം ആരംഭിച്ച് വിജിലന്‍സ് നേരത്തെ ജഡ്ജിയുടെ മൊഴി എടുക്കുകയും ചെയ്തിരുന്നു. കോഫേപോസ നിയമപ്രകാരം ജയിലിലുള്ള കേസിലെ പ്രതികള്‍ക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യകേസ് രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.

TAGS :

Next Story