Quantcast

നരിക്കുനിയില്‍ സ്‍കൂള്‍ കെട്ടിടം മാനേജ്‍മെന്റ് പൊളിച്ചുനീക്കി

MediaOne Logo

Alwyn K Jose

  • Published:

    1 Jun 2018 10:13 AM GMT

നരിക്കുനിയില്‍ സ്‍കൂള്‍ കെട്ടിടം മാനേജ്‍മെന്റ് പൊളിച്ചുനീക്കി
X

നരിക്കുനിയില്‍ സ്‍കൂള്‍ കെട്ടിടം മാനേജ്‍മെന്റ് പൊളിച്ചുനീക്കി

കോഴിക്കോട് നരിക്കുനിയില്‍ സ്കൂള്‍ കെട്ടിടം മാനേജ്മെന്റ് പൊളിച്ചു നീക്കി. നരിക്കുനി എയുപി സ്കൂളിലെ ഏഴു ക്ലാസ് മുറികളാണ് മാനേജ്മമെന്റ് പൊളിച്ചു

കോഴിക്കോട് നരിക്കുനിയില്‍ സ്കൂള്‍ കെട്ടിടം മാനേജ്മെന്റ് പൊളിച്ചു നീക്കി. നരിക്കുനി എയുപി സ്കൂളിലെ ഏഴു ക്ലാസ് മുറികളാണ് മാനേജ്മമെന്റ് പൊളിച്ചു നീക്കിയത്. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയതോടെ സ്കൂള്‍ കെട്ടിടം പൊളിക്കുന്നത് നിര്‍ത്തിവെക്കാന്‍ എഇഒ ആവശ്യപ്പെടുകയായിരുന്നു. കാലപ്പഴക്കം ചെന്ന ക്ലാസ് റൂമുകളാണ് പൊളിച്ച് നീക്കിയതെന്ന് മാനേജ്മെന്റ് പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് നരിക്കുനി എയുപി സ്കൂളിന്റെ കെട്ടിടങ്ങള്‍ മാനേജ്മെന്റ് പൊളിച്ചു നീക്കാന്‍ തുടങ്ങിയത്. സംഭവം ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ സ്ഥലത്തെത്തി പ്രതിഷേധിക്കുകയായിരുന്നു. നാട്ടുകാര്‍ പരാതിപ്പെട്ടതോടെ സ്കൂള്‍ പൊളിച്ച് നീക്കുന്നത് നിര്‍ത്തിവെക്കാന്‍ എഇഒ ആവശ്യപ്പെട്ടു. നൂറ്റിമുപ്പതോളം കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ നഷ്ടത്തിലാണെന്ന് കാണിച്ച് പൊളിച്ച് വില്‍ക്കാന്‍ മാനേജ്മെന്റ് ശ്രമിക്കുന്നതായാണ് നാട്ടുകാരുടെ ആരോപണം.

സ്കൂളിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനു വേണ്ടി പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം പഴകിയ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുകയായിരുന്നുവെന്നാണ് സ്കൂള്‍ മാനേജ്മെന്റിന്റെ വാദം. സംഭവത്തെക്കുറിച്ച് എഇഒ വിശദമായ റിപ്പോര്‍ട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ സ്കൂളിലേക്ക് മാര്‍ച്ച് നടത്തി.

TAGS :

Next Story