Quantcast

മാണിക്കെതിരെ വിമര്‍ശവുമായി വീണ്ടും വീക്ഷണം

MediaOne Logo

Khasida

  • Published:

    1 Jun 2018 6:35 PM GMT

മാണിക്കെതിരെ വിമര്‍ശവുമായി വീണ്ടും വീക്ഷണം
X

മാണിക്കെതിരെ വിമര്‍ശവുമായി വീണ്ടും വീക്ഷണം

യുഡിഎഫ് കെ എം മാണിയോടുള്ള നിലപാട് മയപ്പെടുത്തിയതിന് ശേഷവും


യുഡിഎഫ് കെ എം മാണിയോടുള്ള നിലപാട് മയപ്പെടുത്തിയതിന് ശേഷവും മാണിക്കെതിരെ പരോക്ഷ വിമര്‍ശവുമായി വീക്ഷണം പത്രം. മാണിയുമായി പ്രശ്നാധിഷ്ഠിത സഹകരണമാകാമെന്ന സിപിഎം നിലപാടിനെ അടിസ്ഥാനമാക്കിയാണ് വിമര്‍ശം. സി പി എം മാണിയില്‍ മുഖ്യമന്ത്രി മോഹം മുളപ്പിച്ച മുതലാണ് ചങ്കില്‍ തറച്ച മുള്ളുപോലെ മാണി യുഡിഎഫില്‍ അലോസരം സൃഷ്ടിക്കാന്‍ തുടങ്ങിയതെന്ന് വീക്ഷണം പറയുന്നു.

മാണിയുമായി പ്രശ്നാധിഷ്ഠിത സഹകരണമാകാമെന്ന സി പി എം നിലപാടിനെ വിമര്‍ശിക്കുന്ന എഡിറ്റോറിയലിലാണ് വീക്ഷണം മാണിക്കെതിരെ പരോക്ഷ വിമര്‍ശം ഉന്നയിക്കുന്നത്. ഇഷ്ടദാന ബില്‍ മുതല്‍ ബാര്‍കോഴവരെ മാണിക്കെതിരെ അധിക്ഷേപങ്ങള്‍ ഉന്നയിച്ച മാണിയെ മാമോദിസ മുക്കാന്‍ ശ്രമിക്കുകയാണ് സി പി എമ്മെന്ന് എഡിറ്റോറിയല്‍ പറയുന്നു.

മാണിക്കായി സി പി എം എപ്പോഴും ഒരു ചൂണ്ട കരുതിയിരുന്നു. മാണിയില്‍ സി പി എം മുഖ്യമന്ത്രി മോഹം മുളപ്പിച്ചതും പാര്‍ട്ടി പ്ലീനത്തിലേക്ക് ക്ഷണിച്ചുകൊണ്ടുപോയതും ഇതിന്‍റെ ഭാഗമാണ്. ഇതിന് ശേഷമാണ് ചങ്കില്‍ തറച്ച മുള്ളുപോലെ മാണി യുഡിഎഫില്‍ അലോസരമുണ്ടാക്കിയതെന്ന് വീക്ഷണം ആരോപിക്കുന്നു. മാണിയെ ബാര്‍കോഴക്കേസില്‍ കുടുക്കിയതും വേട്ടയാടിയതും സി പി എം ആണ്. മാണി കള്ളനാണെന്നും ബജറ്റ് വിറ്റവനാണെന്നും വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രം സൂക്ഷിക്കുന്നയാളാണെന്നും ആരോപിച്ചവരാണ് സി പി എം. മാണിക്കെതിരായ അഴിമതിക്കേസ് ഒതുക്കാനും സി പി എം മടിക്കില്ലെന്നാണ് കോടിയേരിയുടെ മലക്കം മറിച്ചില്‍ വ്യക്തമാക്കുന്നതെന്നും എഡിറ്റോറിയല്‍ ആരോപിക്കുന്നു.

മാണിയെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകളും നീക്കങ്ങളും വേണ്ടെന്ന് കഴിഞ്ഞ ദിവസം യുഡിഎഫ് തീരുമാനിച്ചിരുന്നു. എന്നാല്‍ സി പി എമ്മിനെ മറയാക്കി മാണിക്കെതിരായ വിമര്‍ശം നടത്തുന്ന രീതിയാണ് വീക്ഷണം ഇന്ന് കൈകൊണ്ടത്.

TAGS :

Next Story