Quantcast

സമരം പൊളിക്കാന്‍ പൊലീസ് ഗൂഢാലോചന നടത്തി; ഗുരുതര ആരോപണവുമായി ജിഷ്ണുവിന്‍റെ ബന്ധുക്കള്‍

MediaOne Logo

Sithara

  • Published:

    1 Jun 2018 2:14 PM GMT

സമരം പൊളിക്കാന്‍ പൊലീസ് ഗൂഢാലോചന നടത്തി; ഗുരുതര ആരോപണവുമായി ജിഷ്ണുവിന്‍റെ ബന്ധുക്കള്‍
X

സമരം പൊളിക്കാന്‍ പൊലീസ് ഗൂഢാലോചന നടത്തി; ഗുരുതര ആരോപണവുമായി ജിഷ്ണുവിന്‍റെ ബന്ധുക്കള്‍

തങ്ങളുടെ സമരം പൊളിക്കാന്‍ ഗൂഢാലോചന നടന്നതായി ജിഷ്ണുവിന്‍റെ അമ്മാവന്‍ ശ്രീജിത്ത് ആരോപിച്ചു

പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ജിഷ്ണുവിന്‍റെ ബന്ധുക്കള്‍. തങ്ങളുടെ സമരം പൊളിക്കാന്‍ ഗൂഢാലോചന നടന്നതായി ജിഷ്ണുവിന്‍റെ അമ്മാവന്‍ ശ്രീജിത്ത് ആരോപിച്ചു. തോക്കുസ്വാമിയെന്ന വ്യക്തിയെ സമരവേദിയിലെത്തിച്ചത് പൊലീസ് തന്നെയെന്ന് ശ്രീജിത്ത് പറയുന്നു.

ജിഷ്ണുവിന്‍റെ അമ്മ മഹിജയും അമ്മാവനും ഉള്‍പ്പെടെയുള്ളവരുടെ സമരത്തിലേക്ക് പുറത്തുനിന്നുള്ളവര്‍ നുഴഞ്ഞുകയറിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് ആദ്യം മുതല്‍ ആരോപിച്ചിരുന്നത്. ഇതുതന്നെ ആവര്‍ത്തിച്ച് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും പൊലീസിനെ ന്യായീകരിക്കുകയും ചെയ്തു. എന്നാല്‍ സമരം സംഘര്‍ഷത്തിലേക്ക് മാറ്റാന്‍ പൊലീസ് തലത്തില്‍ ഗൂഢാലോചന നടന്നെന്നാണ് ജിഷ്ണുവിന്‍റെ ബന്ധുക്കളുടെ ആരോപണം. തോക്ക് സ്വാമി സംഭവസ്ഥലത്തേക്ക് എത്തിയത് ഈ ഗൂഢാലോചനയുടെ ഭാഗമാണെന്നും ശ്രീജിത്ത് പറയുന്നു.

നിരാഹാര സമരം നടത്തുന്ന മഹിജ ദ്രവരൂപത്തില്‍ ആഹാരം കഴിക്കുന്നുണ്ടെന്ന ആശുപത്രി അധികൃതരുടെ പ്രചാരണത്തിന് പിന്നിലും ഗൂഢാലോചനയുണ്ട് അന്വേഷണം ശരിയായി നടക്കുന്നുവെന്ന് കാട്ടി ഏപ്രില്‍ നാലെന്ന് തീയതി വെച്ച ഡിജിപിയുടെ കത്ത് കിട്ടുന്നത് ഇന്നലെയാണ്. ഇതെല്ലാം പൊലീസിനെ ന്യായീകരിക്കാനും മറ്റുള്ളവരുടെ സമ്മര്‍ദ്ദത്തിലാണ് സമരം ചെയ്തെന്ന് വരുത്തിത്തീര്‍ക്കാനുമാണെന്നും ശ്രീജിത്ത് ആരോപിക്കുന്നു.

TAGS :

Next Story