Quantcast

കൊച്ചി മെട്രോ തൂണുകളുകളില്‍ അമിത് ഷായുടെ ഫ്ലക്സ്; നടപടിക്കൊരുങ്ങി കെ.എം.ആര്‍.എല്‍

MediaOne Logo

Jaisy

  • Published:

    1 Jun 2018 10:47 PM GMT

കൊച്ചി മെട്രോ തൂണുകളുകളില്‍ അമിത് ഷായുടെ ഫ്ലക്സ്; നടപടിക്കൊരുങ്ങി കെ.എം.ആര്‍.എല്‍
X

കൊച്ചി മെട്രോ തൂണുകളുകളില്‍ അമിത് ഷായുടെ ഫ്ലക്സ്; നടപടിക്കൊരുങ്ങി കെ.എം.ആര്‍.എല്‍

സംഭവം ശ്രദ്ധയില്‍പ്പെട്ട കെഎംആര്‍എല്‍ വിഷയത്തില്‍ ഇടപെട്ടു

അമിത് ഷായെ വരവേല്‍ക്കാന്‍ കൊച്ചി മെട്രോയുടെ തൂണുകളില്‍ പതാകകള്‍ കെട്ടി ബിജെപി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് അമിത് ഷാ വരും വഴിയിലെ മെട്രോ പില്ലറുകളിലാണ് ബിജെ പിയുടെ പതാകയും ഫ്ലക്സുകളും കാണപ്പെട്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ട കെഎംആര്‍എല്‍ വിഷയത്തില്‍ ഇടപെട്ടു.

പണി പൂര്‍ത്തിയാക്കി യാത്ര സജ്ജമായ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള മെട്രോയുടെ തൂണുകളിലാണ് ഇന്നലെ രാവിലെ മുതല്‍ ബിജെപിയുടെ കൊടികളും ഫ്ലക്സുകളും കാണപ്പെട്ടത്. മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ ബിജെപി അഖിലേന്ത്യ അധ്യക്ഷന്‍ അമിത് ഷായെ സ്വീകരിക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമായിരുന്നു ഇത്. കൊച്ചി മെട്രോ ലിമിറ്റഡിന്റെ ഹരിതനഗരം പരിപാടിയുടെ ഭാഗമായി ചെടികള്‍ നട്ടു പിടിപ്പിച്ച തൂണുകളും ഒഴിവാക്കിയില്ല.

സംഭവം ശ്രദ്ധയില്‍പ്പെട്ട കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് കൊടികളും ഫ്ളക്സുകളും നീക്കം ചെയ്യണമെന്നറിയിച്ചു. ഉടന്‍ നടപടിയുണ്ടായില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കെ.എം.ആര്‍.എല്‍ ബി.ജെ.പി നേതാക്കളെ അറിയിച്ചു. പാര്‍ട്ടിയുടെ അടിത്തറ വിപുലമാക്കുക, എന്‍.ഡി.എ ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമിത് ഷാ കേരളത്തിലെത്തിയത്.

TAGS :

Next Story