Quantcast

കാട്ടിലേക്ക് താമസം മാറ്റിയ ആദിവാസികളുടെ പുനരധിവാസം അനിശ്ചിതത്വത്തില്‍

MediaOne Logo

Sithara

  • Published:

    1 Jun 2018 10:19 AM GMT

കാട്ടിലേക്ക് താമസം മാറ്റിയ ആദിവാസികളുടെ പുനരധിവാസം അനിശ്ചിതത്വത്തില്‍
X

കാട്ടിലേക്ക് താമസം മാറ്റിയ ആദിവാസികളുടെ പുനരധിവാസം അനിശ്ചിതത്വത്തില്‍

ജില്ലാ കലക്ടര്‍ ആദിവാസികളുമായി ചര്‍ച്ച നടത്തിയെങ്കിലും പുനരധിവാസത്തിനുള്ള പണം എന്ന് നല്‍കുമെന്ന് ഉറപ്പ് നല്‍കിയില്ല.

വയനാട് കാട്ടിക്കുളം നരിമാന്തിക്കൊല്ലിയില്‍ കാട്ടിലേക്ക് താമസം മാറ്റിയ ആദിവാസികളുടെ പുനരധിവാസ പ്രശ്നത്തിന് പരിഹാരമായില്ല. ജില്ലാ കലക്ടര്‍ ആദിവാസികളുമായി ചര്‍ച്ച നടത്തിയെങ്കിലും പുനരധിവാസത്തിനുള്ള പണം എന്ന് നല്‍കുമെന്ന് ഉറപ്പ് നല്‍കിയില്ല. പണം നല്‍കുന്നില്ലെങ്കില്‍ കാട്ടിനുള്ളില്‍ ജീവിത സൌകര്യങ്ങള്‍ നല്‍കണമെന്നാണ് സമരക്കാരുടെ ആവശ്യം.

സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ട് പണം ലഭിക്കാത്ത കുടുംബങ്ങള്‍ കൊടുംകാടുകയറി നടത്തുന്ന സമരം മൂന്നാഴ്ച പിന്നിട്ടിട്ടും പരിഹാരമായിട്ടില്ല. സമരക്കാര്‍ കഴിഞ്ഞ ദിവസം കലക്ട്രേറ്റിലെത്തി ജില്ലാ കലക്ടറെ കണ്ടു. പക്ഷേ പുനരധിവാസ പദ്ധതിയുടെ നടത്തിപ്പ് സമിതിയുടെ ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ ഇതുവരെ വിഷയം പഠിച്ചിട്ടില്ലെന്ന് ആദിവാസികള്‍ കുറ്റപ്പെടുത്തി.

കാട്ടാനകളുടെയും മറ്റ് വന്യമൃഗങ്ങളുടെയും ശല്യമുള്ള ഈ പ്രദേശത്തു നിന്നും സ്വന്തം വീടും കൃഷി ഭൂമിയും ഉപേക്ഷിച്ച് ഒന്‍പത് വര്‍ഷം മുന്‍പ് കുടിയിറങ്ങിയവരാണ് ഇവര്‍. വാഗ്ദാനം ചെയ്ത പണം നല്‍കുന്നില്ലെങ്കില്‍ ഈ കാട്ടിലേക്ക് റോഡും വൈദ്യുതിയും വന്യജീവികളില്‍ നിന്നുള്ള സുരക്ഷയും നല്‍കണമെന്നാണ് ആദിവാസികളുടെ ആവശ്യം. പുനരധിവാസത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പണം ട്രഷറിയിലുണ്ടായിട്ടും റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരാണ് തടഞ്ഞുവെക്കുന്നത് എന്നതാണ് ആരോപണം.

TAGS :

Next Story