Quantcast

മദ്യത്തിന്‍റെ എക്സൈസ് നികുതിയും വില്‍പന നികുതിയും കൂട്ടി; ഭൂമിയുടെ ന്യായവിലയില്‍ 10% വർധന

MediaOne Logo

admin

  • Published:

    1 Jun 2018 10:00 AM GMT

മദ്യത്തിന്‍റെ എക്സൈസ് നികുതിയും വില്‍പന നികുതിയും കൂട്ടി; ഭൂമിയുടെ ന്യായവിലയില്‍ 10% വർധന
X

മദ്യത്തിന്‍റെ എക്സൈസ് നികുതിയും വില്‍പന നികുതിയും കൂട്ടി; ഭൂമിയുടെ ന്യായവിലയില്‍ 10% വർധന

ഭൂനികുതിയും കെട്ടിട നികുതിയും വർധിക്കും. പുതിയ തസ്തികക്ക് നിയന്ത്രണം, പുതിയ വാഹനങ്ങൾ വാങ്ങാൻ വിലക്ക് എന്നിങ്ങനെയാണ് ചെലവ് ചുരുക്കല്‍..

ജിഎസ്ടി നിലവില്‍ വന്നതിന്‍റെ പരിമിതി ജിഎസ്ടിക്ക് പുറത്തുള്ള നികുതികള്‍ വര്‍ധിപ്പിച്ചാണ് ധനമന്ത്രി മറികടന്നത്. മദ്യത്തിന്‍റെ എക്സൈസ് നികുതിയും വില്പന നികുതിയും കൂട്ടി. ഭൂമിയുടെ ന്യായവില 10% വർധിപ്പിച്ചു. ഭൂനികുതിയും കെട്ടിട നികുതിയും വർധിക്കും. പുതിയ തസ്തികക്ക് നിയന്ത്രണം, പുതിയ വാഹനങ്ങൾ വാങ്ങാൻ വിലക്ക് എന്നിങ്ങനെയാണ് ചെലവ് ചുരുക്കല്‍. ജി എസ് ടി യുടെ പരിധിയിൽ വരാത്ത എല്ലാ മേഖലകളിലും ധനമന്ത്രി കൈ വെച്ചു. 400 രൂപ വരെയുള്ള വിദേശമദ്യക്കാറ് നികുതി 200 % വർധിപ്പിച്ചു. 400 രൂപക്ക് മുകളിൽ 210%. ആണ് വർധന. ബിയറിന്റെ നികുതി 100% ശതമാനവും കൂട്ടി. സെസ് ഉൾപ്പെടെ എടുത്തു കളഞ്ഞതിനാൽ നികുതി കൂടുന്നത് കൊണ്ട് വില വലുതായി വർധിക്കില്ലെന്ന് മന്ത്രി പറഞ്ഞു.

വിദേശ നിർമിത വിദേശ മദ്യത്തിന്റെ നികുതി 78 ശതമാനമായും വൈനിന്റെ നികുതി 25% ആക്കിയും വർധിപ്പിച്ചു. ഭൂമിയുടെ ന്യായവില 10% വർധിപ്പിച്ചതോടെ രജിസ്ട്രേഷൻ ഫീസും സ്റ്റാസ് ഫീസും കൂടും. ഭൂ നികുതി വർധനയിലൂടെ 100 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഭാഗപത്രം രജിസ്ട്രേഷൻ നികുതി .2 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. കെട്ടിടങ്ങളുടെ മൂല്യ നിർണയത്തിന് നിയമനിർമാണം നടത്തും. ഇതോടെ കെട്ടിട നികുതിയും വർധിക്കും. സർക്കാർ ചിലവുകൾക്കും നിയന്ത്രണമുണ്ട്. പുതിയ തസ്തിക പഠനത്തിന് ശേഷമേ സൃഷ്ടിക്കൂ. പുതിയ വാഹനം വാങ്ങുന്നതിനും വാടകക്കെടുക്കുന്നതിന്നും നിയന്ത്രണമുണ്ട്. അനിവാര്യ സാഹചര്യങ്ങളിലേ വിദേശ യാത്ര അനുവദിക്കൂ. യോഗങ്ങൾ പരമാവധി വീഡിയോ കോൺഫറൻസിലൂടെ ആകണം. ഫോൺ ഉപയോഗം ചെലവുകുറഞ്ഞ മൊബൈൽ പാക്കേജാക്കണമെന്നും നിർദേശമുണ്ട്.

TAGS :

Next Story