Quantcast

വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാക്കാന്‍ സമയം നീട്ടിനല്‍കണമെന്ന് അദാനി ഗ്രൂപ്പ്

MediaOne Logo

Khasida

  • Published:

    1 Jun 2018 9:26 PM IST

അദാനി പോർട്സ് സിഇഒ കരൺ അദാനി മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാക്കാന്‍ സമയം നീട്ടിനല്‍കണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടു.അദാനി പോർട്സ് സിഇഒ കരൺ അദാനി മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നിയമസഭാ മന്ദിരത്തിൽ നടന്ന കൂടിക്കാഴ്ചയില്‍ തുറമുഖ മന്ത്രിയും ഉദ്യോഗസ്ഥരും പങ്കെടുത്തു.

തുറമുഖ നിര്‍മാണം മന്ദഗതിയിലാണെന്ന വിവാദം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. ഓഖി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ നിര്‍മാണം കൃത്യസമയത്ത് തീര്‍ക്കാനാകില്ലെന്ന് അദാനി ഗ്രൂപ്പ് വൃക്തമാക്കിയിരുന്നു. കരാര്‍ പ്രകാരം നിര്‍മാണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അദാനി ഗ്രൂപ്പ് സര്‍ക്കാരിന് നഷ്ടപരിഹാരം നല്‍കേണ്ട സാഹചര്യമുണ്ടാകും.

Next Story