Quantcast

ഇടത് പ്രവർത്തകരിൽ ആവേശം വിതറി വിഎസ് ചെങ്ങന്നൂരിൽ

MediaOne Logo

Jaisy

  • Published:

    1 Jun 2018 12:03 AM GMT

ഇടത് പ്രവർത്തകരിൽ ആവേശം വിതറി വിഎസ് ചെങ്ങന്നൂരിൽ
X

ഇടത് പ്രവർത്തകരിൽ ആവേശം വിതറി വിഎസ് ചെങ്ങന്നൂരിൽ

തെക്കേ ഇന്ത്യയിലേക്ക് കടക്കാനുള്ള ബിജെപിയുടെ ശ്രമം മലർപ്പൊടിക്കാരന്റെ സ്വപ്നമാണെന്ന് വി.എസ് പറഞ്ഞു

ഇടത് പ്രവർത്തകരിൽ ആവേശം വിതറി ചെങ്ങന്നൂരിൽ വി.എസ് അച്യുതാനന്ദൻ പ്രചാരണത്തിനെത്തി. തെക്കേ ഇന്ത്യയിലേക്ക് കടക്കാനുള്ള ബിജെപിയുടെ ശ്രമം മലർപ്പൊടിക്കാരന്റെ സ്വപ്നമാണെന്ന് വി.എസ് പറഞ്ഞു. പ്രചാരണം അവസാന ഘട്ടത്തിലേക്ക് എത്തിയതോടെ കൂടുതൽ നേതാക്കൾ മണ്ഡലത്തിലേക്ക് എത്തിയിട്ടുണ്ട് .

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ ക്രൗഡ് പുള്ളർ താൻ തന്നെയാണെന്ന് തെളിയിക്കുന്നതായിരിന്നു വിഎസിനെ കേൾക്കാനെത്തിയ ജനക്കൂട്ടം. പതിവ് പോലെ എതിരാളികളെ പരിഹസിച്ച് നീട്ടിയും കുറിക്കിയുള്ള പ്രസംഗം. ഇടത് മതേതര കക്ഷികൾ ഒന്നിച്ച് നിന്നാൽ ബിജെപിയെ ഭരണത്തിൽ നിന്ന് മാറ്റി നിർത്താം എന്നതിന്റെ തെളിവാണ് കർണ്ണാടകയിൽ കണ്ടതെന്ന് വി എസ് പറഞ്ഞു.

പരസ്യപ്രചാരണത്തിന് ആറ് ദിവസം മാത്രം ശേഷിക്കേ എല്ലാ പാർട്ടിയിലേയും ദേശീയ നേതാക്കൾ അടക്കമുള്ളവർ മണ്ഡലത്തിലേക്ക് എത്തുന്നുണ്ട്‌. മുഖ്യമന്ത്രി പിണറായി വിജയൻ എകെ ആന്റണി, കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമന്‍ എന്നിവർ അടുത്ത ദിവസങ്ങളിൽ മണ്ഡലത്തിലെത്തും

TAGS :

Next Story